ഉദുമ :സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറിയായി മധുമുതിയക്കാലിനെ ഏരിയാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി കെ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷൻ സ്ഥാനാർഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
സിഐടിയു ജില്ലാ കമ്മിറ്റിയംഗം, അൺ എയിഡഡ് സ്കൂൾ ടീച്ചേർസ് ആൻഡ് സ്റ്റാഫ് യൂണിയൻ സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) ഉദുമ ഏരിയാ പ്രസിഡന്റ്, ബാലസംഘം ജില്ലാ കൺവീനർ എന്നീ സ്ഥാനങ്ങളിൽ മധുമുതിയക്കാൽ പ്രവർത്തിക്കുന്നു. കൂന്നൂച്ചി കുഞ്ഞിരാമൻ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ, കെ വി കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമൻ എംഎൽഎ എന്നിവർ സംസാരിച്ചു. കെ മണികണ്ഠൻ സ്വാഗതം പറഞ്ഞു.