‘നേരത്തേ ആകാമായിരുന്നു’ കോടിയേരിയുടെ മാറ്റത്തിൽ ഉമ്മൻചാണ്ടിയുടെ പ്രതികരണം
തൃശ്ശൂർ: കോടിയേരിയുടെ സ്ഥാനമാറ്റം നേരത്തേ ആകാമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത്തരമൊരു തീരുമാനം മുമ്പേ എടുത്തിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. വൈകിയെങ്കിലും തീരുമാനം നന്നായി എന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി ഇത് കൊണ്ട് ഇടത് പക്ഷത്തിന്റെ പ്രതിസന്ധികൾ തീരില്ലെന്നും കൂട്ടിച്ചേർത്തു.
ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങൾ വെറും ആക്ഷേപമല്ല മറിച്ച് യാഥാർത്ഥ്യമാണെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. ഇക്കാര്യം ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.