ചെറുവത്തൂരില്‍ ആക്രമിക്കപ്പെട്ട കാറില്‍ നിന്ന് പതിനഞ്ചര ലക്ഷം രൂപ കണ്ടെത്തി
ചെറുവത്തൂര്‍:ഇന്നലെ രാത്രി മട്ടലായി കുന്നില്‍ വച്ചാണ് അജ്ഞാതര്‍ കെഎല്‍ 58 എബി 4324 ടോയോട്ട കാര്‍ അക്രമിച്ചത്. കാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍ ഭാഗത്തേക്കായിരുന്നു കാറിന്റെ യാത്ര.
ആയുധം കൊണ്ടുള്ള അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമികളെ പിടികൂടാനായില്ല. ആക്രമിക്കപ്പെട്ട കാര്‍ ചന്തേര സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് സീറ്റിനടിയില്‍ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്. കാറിന്റെ ഒരു വശത്തെ ചില്ല് തകര്‍ന്ന നിലയിലാണ്. രക്തക്കറകളുമുണ്ട്. പിടികൂടിയ പണം വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.