അങ്ങനെ തള്ളി പറഞ്ഞാല്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്ക് തല്ലു കിട്ടും പരിഹസിച്ച് ജയരാജന്
കണ്ണൂര്‍: അനധികൃത സ്വത്ത് സമ്ബാദനം അടക്കമുളള ആരോപണങ്ങളില്‍ ഇഡിയുടെ അന്വേഷണം നേരിടുകയാണ് ലീഗ് എംഎല്‍എ കെഎം ഷാജി. മറ്റൊരു ലിഗ് എംഎല്‍എ എംസി കമറുദ്ദീന് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലാണ്. അതിനിടെ എംഎല്‍എമാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് എംവി ജയരാജന് രംഗത്ത് വന്നിരിക്കുകയാണ്.ഫേസ്ബുക്ക് പോസ്റ്റ് : ;വീടിന്റെ വലുപ്പം കൂടുന്നതോ തിരഞ്ഞെടുപ്പില്‍ ചിലവ് കൂടുന്നതോ മഹാ അപരാധമല്ലഈ വാക്കുകള്‍ എന്റേതല്ല ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടേതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവും എംപിയും മുന്‍ മന്ത്രിയും ആയ ഒരാളില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണം ആണിത് അഴിമതിയും തട്ടിപ്പും നടത്താന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നതിന് തുല്യമാണിത്. 114 തട്ടിപ്പ് കേസുകളില്‍ പ്രതിയായ എംഎല്‍എ യെ ന്യായീകരിക്കുന്ന ഇക്കൂട്ടര്‍ സ്വര്‍ണ്ണ കള്ളക്കടത്തിനെയും ന്യായീകരിക്കും. കാരണം സ്വന്തം ബന്ധു കൂടിയാണ് പ്രതി.ലീഗ് നേതാക്കളും എംഎല്‍എമാരും അഴിമതി, തട്ടിപ്പ്, വഞ്ചന കേസുകളില്‍ പ്രതികളാണ് . ഒരാള്‍ ജയിലില്‍ എത്തി അടുത്തത് ആര് എന്നാണ് ജനങ്ങളുടെ ചോദ്യം. 150 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് ഖമറുദ്ദീന് എംഎല്‍എ നടത്തിയത്. ചിലരില്‍ നിന്നും കാശു വാങ്ങിയതിനു രേഖ പോലുമില്ല. നിക്ഷേപമായി നേടിയ തുക ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കള്‍ എല്ലാം വിറ്റ് പണം സ്വന്തമാക്കി മാറ്റി. നിക്ഷേപകര്‍ക്ക് കാശു തിരിച്ച് കൊടുക്കാന്‍ ഇപ്പോള്‍ കയ്യില്‍ കാശില്ല.ഈ കേസിനെയാണ് നിസ്സാരമായി കുഞ്ഞാലിക്കുട്ടി കാണുന്നത്. നിക്ഷേപകര്‍ക്ക് പണം തിരിച്ചു കൊടുത്താല്‍ എല്ലാ കേസും തീരുമെന്നാണ് അദ്ദേഹത്തിന്റെ വാദം.<ലീഗുകാര്‍ ആണ് നിക്ഷേപകര്‍.കാസര്‍ഗോട് ലീഗ് ജില്ലാ കമ്മിറ്റിക്ക് മാസംതോറും ഖമറുദ്ദീന് തുക കൊടുക്കാറുണ്ടായിരുന്നു. എന്നിട്ട് പോലും നിക്ഷേപകരായ ഒരൊറ്റ ലീഗുകാരനും ഒരു നയാ പൈസ പോലും തിരിച്ചു കൊടുത്തിട്ടില്ല. രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണെന്ന് ഈ നേതാവ് പറയുന്നു. പരാതിക്കാരില്‍ മഹാ ഭൂരിപക്ഷവും ലീഗുകാര്‍ ആണ്. ഡിവിആര്‍ നല്കിയ പരാതിയില്‍ മേല്‍ ലീഗ് നേതാവിന്റെ പേരില്‍ കേസെടുത്തു അതെങ്ങനെ രാഷ്ട്രീയ പ്രേരിതമായി മാറും. വഖഫ് ഭൂമി തട്ടിയെടുത്ത നേതാവിനെ ന്യായീകരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് അല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിയുമോ. അല്ലാഹുവിന്റെ സ്വത്താണ് ഒരു എംഎല്‍എ തട്ടിയെടുത്തത്.
കെ.എം.ഷാജി ആണെങ്കില്‍ ജയിലിലേക്കുള്ള യാത്രയില്‍ ആണ്. ഇ.ഡി. കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.. അനധികൃത സ്വത്ത് സമ്ബാദനവും നികുതി വെട്ടിപ്പും സംബന്ധിച്ച് കേസ് വേറെയുമുണ്ടാവും. നേരത്തെ പ്ലസ്ടു കോഴക്കേസില്‍ പ്രതിയായ ഷാജിയെ അന്ന് സംരക്ഷിക്കുകയാണ് ലീഗ് നേതൃത്വം ചെയ്തത്. ഇപ്പോള്‍ ഷാജി ഒരു മണിമാളിക പണിതതിനെ വീടിന്റെ വലിപ്പം കൂടി പോയതിനു എന്തിനിങ്ങനെ കുറ്റം പറയുന്നു എന്ന മട്ടിലാണ് കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണം.ഇബ്രാഹിം കുഞ്ഞ് ആവട്ടെ പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ കോടികള്‍ ചന്ദ്രികക്കും തന്റെ പാര്‍ട്ടിയായ ലീഗിനും ലീഗ് നേതാക്കള്‍ക്കും ആണ് നല്‍കിയത്. അഴിമതിയുടെയും തട്ടിപ്പിന്റെയും പങ്കുപറ്റിയ ഈ നേതാക്കള്‍ക്ക് ഈ മൂന്ന് എംഎല്‍എ മാരെ എങ്ങനെ തള്ളിപ്പറയാന്‍ കഴിയും. അങ്ങനെ തള്ളി പറഞ്ഞാല്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്ക് തല്ലു കിട്ടും