കാസർകോട്;മഞ്ചേശ്വരം ഉപതെതിരഞ്ഞെടുപ്പിന്റെ നാമ നിർദേശപത്രിക സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ മണ്ഡലത്തിൽ സ്ഥാർത്തിയെ പ്രഖ്യാപിക്കാൻ കഴിയാതെ പാർട്ടിനേതൃത്വം കുഴങ്ങുന്നു.മഞ്ചേശ്വരത്തെ ബിജെപിയിൽ ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി ഉടലെടുത്തത്.ഇത് മണ്ഡലത്തിലെ അണികളെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് അണിയറ നീക്കങ്ങൾ നടത്തുന്ന ദക്ഷിണ കര്ണാടകർണാടക ബിജെപിയെയും ചൊടിപ്പിച്ചിട്ടുണ്ട്.അതിനിടെ ഇന്ന് മുൻ സംസ്ഥാന പ്രസിഡണ്ട് സി.കെ.പദ്മനാഭൻ കുമ്പള മാവിനക്കട്ടയിൽ ഇലക്ഷന് കമ്മിറ്റി ഓഫീസ് തുറക്കും. ജില്ലാപ്രസിഡന്റ് കെ.ശ്രീകാന്ത്,കെ.രവീശ തന്ത്രി ,മണ്ഡലം പ്രസിഡണ്ട് കെ.സതീശ്ചന്ദ്ര ഭണ്ഡാരി എന്നിവരുടെ പേരുകളാണ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന പട്ടികയിലുള്ളത്. കോൺഗ്രസിനേതാവ് ബി.സുബ്ബയ്യറൈയെ സ്ഥാനാത്ഥിയാക്കാൻ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതും പാർട്ടിക്ക് തിരിച്ചടിയായി.കെ.സുരേന്ദ്രൻ വരുന്നതിനോടും ജില്ലാ നേതൃത്വത്തിന് തീരെ താല്പര്യമില്ല. ഒരുസ്വദേശിയെ തന്നെ ഇക്കുറി മണ്ഡലത്തിലിറക്കണമെന്നാണ് മൊത്തം വികാരം.സ്ഥാനാർത്ഥി പ്രഖ്യാപനം നീളുന്തോറും മണ്ഡലത്തിലെ ഭാഷാന്യൂനപക്ഷത്തിനു കേരളം നേതൃത്വത്തോട് പ്രതിഷേധവും അമർഷവും അതിശക്തമാവുകയാണ്.ഈ പ്രതിസന്ധി ആർഎസ്എസും ഗൗരവമാക്കിയിട്ടുണ്ട്.