കോടിയേരി ബാലകൃഷ്ണൻ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ചികിത്സാർത്ഥം അവധി വേണമെന്ന ആവശ്യം കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉന്നയിക്കുകയായിരുന്നു. തുടർന്ന് സെക്രട്ടേറിയറ്റ് ആവശ്യം അംഗീകരിച്ചു. പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ഈ ആവശ്യം അംഗീകരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.അവധി എത്രകാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.ബംഗളുരു ലഹരിമരുന്ന് കേസിൽ പ്രതിയായ അനൂപ് മുഹമ്മദുമായി ബന്ധപ്പെട്ട് ബിനാമി കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായ ഈ അവസരത്തിൽ തന്നെയാണ് കോടിയയേരി സ്ഥാനമൊഴിയുന്നത്.