കള്ളത്തരങ്ങൾക്കു വീര പരിവേഷം നൽകി , വഞ്ചിക്കപ്പെട്ടവരുടെ മുഖത്തേക്കു തുപ്പുന്നവരോട് കാലം മറുപടി പറയട്ടെ.. ഫാഷൻ ഗോൾഡ് തട്ടിപ്പിനെതിരെ ആഞ്ഞടിച്ചു അഡ്വക്കേറ്റ് ഷുക്കൂർ
കാഞ്ഞങ്ങാട് : ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് വഞ്ചനാകുറ്റം നിലനില്‍ക്കില്ലന്ന് പറഞ്ഞവരുടെ മുഖത്തേറ്റ പ്രഹരമാണ് കോടതി വിധിയെന്ന് പ്രമുഖ അഭിഭാഷകന് അഡ്വക്കേറ്റ് ഷുക്കൂര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കുറിപ്പില്‍ വ്യക്തമാക്കുന്നു . 7000 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് 38,000 രൂപ രൂപ വില ഉയര്‍ന്നിട്ടും നഷ്ടക്കണക്ക് പറയുകയാണ് ലീഗ് നേതാക്കളേന്ന് അഡ്വക്കേറ്റ് ഷുക്കൂര്‍ പറയുന്നു. .. മുഖപുസ്തകത്തിലെ കുറിപ്പ് ഇങ്ങനെ …
ഫാഷന്‍ ഗോള്‍ഡ് സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പു കേസില്‍
നിര്‍ണ്ണായകമായ ഒരു വിധിയാണ് ബഹു ഹൈക്കോടതി ശ്രീ എസി ഖമറുദ്ദീന് സി ആര് പി സി 482 പ്രകാരം കാസര്‍ഗോഡ് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു എഫ് ഐ ആര് റദ്ദാക്കുന്നതിനു നല്കിയ ഹര്‍ജി നിരാകരിച്ചു കൊണ്ടു പുറപ്പെടുവിപ്പിച്ച ഉത്തരവ്
നൂറു കണക്കിനു ലീഗ് പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും ലക്ഷകണക്കിനു രൂപയും നിരവധി പവന് സ്വര്‍ണ്ണവും യാതൊരു നിയമപരമായ അംഗീകാരവും ഇല്ലാതെ നൂറു രൂപയുടെയും അമ്പതു രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ടു കരാര്‍ നല്കി , ആ കരാറില്‍ , പ്രതിമാസ ഡിവിഡന്റും തിരികെ ആവശ്യപ്പെടുമ്പോള്‍ നിക്ഷേപിച്ച പണവും സ്വര്‍ണ്ണം നിക്ഷേപിച്ച ആളില്‍ തന്നെ തിരികെ നല്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഓരോ നിക്ഷേപകരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നത്. സാധാരണ നിലയില്‍ സത്യ സന്ധമായ നിലയില്‍ സ്വര്‍ണ്ണ വ്യാപാരം നടത്തിയാല്‍ കൃത്യമായ നഷ്ടം കൂടാതെ തുക തിരികെ നല്കുവാന് സാധിക്കുമോ എന്നത് ആ രംഗത്തെ വിദഗ്ദര്‍ പറയട്ടെ, എന്നാല്‍ , 2006 ല്‍ കച്ചവടം തുടങ്ങുന്ന ഘട്ടത്തില്‍ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 7000 / രൂപയ്ക്കു അടുത്തായിരുന്നു. 2020 ല്‍ അത് 38000 / രൂപയ്ക്കു പുറത്താണ് , ഇങ്ങിനെ നിരന്തരം മാര്‍ക്കറ്റില്‍ വില കൂടി ഒരു ഉല്പനം വ്യാപാരം നടത്തിയ സ്ഥാപനമാണ് ‘കച്ചവടത്തിലെ നഷ്ട കണക്കില്‍ ‘ ലീഗ് ഉന്നത അധികാര സമിതി എഴുതി തള്ളുന്നത്.
സ്വര്‍ണ്ണ വ്യാപരം മൂന്നു ഇടങ്ങളില്‍ നടത്തുന്നതിനു എന്തിനാണ് വ്യത്യസ്ത പേരുകളില്‍ നാലു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത് ?
45 കോടി രൂപ ആവശ്യമുള്ളിടത്ത് എന്തിനാണ് 130 കോടി സമാഹരിച്ചത് ?
എന്തു കൊണ്ടു കച്ചവട മൂലധനത്തിനു ആവശ്യമായ തുക വന്നപ്പോള്‍ ഓഹരി വില്പന നിര്‍ത്തിയില്ല ?
ഓഹരി വില്പനയും നിക്ഷേപവും തമ്മിലുള്ള അന്തരം എന്തു കൊണ്ടു നിക്ഷേപകര്‍ക്ക് പറഞ്ഞു കൊടുത്തില്ല ?
സ്വര്‍ണ്ണവും പണവും നിക്ഷേപമായി സ്വീകരിക്കുമ്പോള്‍ കരാര്‍ പത്രത്തില്‍ ഒപ്പിട്ടു നല്കിയ എം എല്‍ എ എങ്ങനെയാണ് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുക ?
കമ്പനികളുടെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും ഓപ്പറേറ്റ് ചെയ്യുന്നത് എം എല്‍ എയും പൂക്കോയ തങ്ങളും സംയുക്തമായി ഒപ്പിട്ടു നല്‍കിയാണ് , അത്തരം ഒരാള്‍ക്കു കമ്പനിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്വമില്ലെന്നു എത്ര നിസ്സാരമായാണ് പറഞ്ഞു വെക്കുന്നത്,
2017 മാര്‍ച്ച് നു ശേഷം ആര് ഓ സി മുമ്പാകെ കണക്കുകള്‍ ബോധിപ്പിക്കാത്ത കമ്പനി 2019 നവംബര്‍ ഒന്നു തിയ്യതിക്കു വരെ എങ്ങിനെയാണ് പണം സ്വീകരിച്ചത് ?
അതായത്, ഓരോ നിക്ഷേപകനില്‍ നിന്നും പൂര്‍ണ്ണമായും നിയമ വിരുന്നമായി പണവും സ്വര്‍ണ്ണവും സ്വീകരിക്കുമ്പോള്‍ തന്നെ കമ്പനിയുടെ ലക്ഷ്യം തട്ടിപ്പു തന്നെയായിരുന്നു എന്നു വ്യക്തമാണ്.
28 / 8 / 20 നാണ് ചന്തര പോലീസ് സ്റ്റേഷനില്‍ എം എല്‍ എക്കും പൂക്കോയ ക്കും എതിരെ ആദ്യ എഫ് ഐ ആര് വരുന്നത്. ഒരു നോണ്‍ ബെയ്ലബിള് ഒഫന്‍സ് ല്‍ പ്രഥമ വിവര പട്ടികയില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ , അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അവാകാര പ്രകാരം ഏതു നിമിഷവും പ്രതിയെ അറസ്റ്റു ചെയ്യാം , എന്നാല്‍ 74 ദിവസത്തെ സമഗ്രമായ അന്വേഷണത്തിനു ശേഷം , 80 സാക്ഷികളുടെ മൊഴി എടുത്ത് 15 ബാങ്കു അക്കൗണ്ടുകള്‍ പരിശോധിച്ചു , നിരവധി രേഖകളുടെ പിന് ബലത്തില്‍ പൂര്‍ണ്ണമായും എം.എല്‍ എ യുടെ പങ്കു ബോധ്യപ്പെട്ടതിനു ശേഷമാണ് അന്വേഷണ ടീം അദ്ദേഹത്തെ അറസ്റ്റു ചെയ്തു. അതു തീര്‍ത്തു സ്വാഭാവികമായും തട്ടിപ്പിനു ഇരളൊക്കപ്പട്ടവര്ക്കു നീതി നടപ്പിലാകുന്നതിനുള്ള ശ്രമത്തിന്റെ ഭാഗവും മാത്രമാണ്. മറിച്ചുള്ള വാദങ്ങള്‍ ഇരകള്ക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമായി മാത്രം കണ്ടാല്‍ മതി.
ബഹു എം.എല്‍ എ അറസ്റ്റു ചെയ്യപ്പെട്ടു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതില്‍ വല്ലാതെ വേവലാതിപ്പെടുന്നവര്‍, നിങ്ങളുടെ ചുറ്റു വട്ടത്തേക്ക് ഒരു കണ്ണോടിച്ചാല്‍ ബോധ്യമാകും , ഫാഷന്‍ ഗോള്‍ഡ് പ്രസ്ഥാനം എത്ര മനുഷ്യരുടെ ജീവിതമാണ് നിത്യ ദുരിതത്തിലേക്കു തള്ളി വിട്ടതെന്നു , ഇങ്ങിനെ നൂറു കണക്കിനു മനുഷ്യരാണ് രാഷ്ട്രീയ നേതാവിനെയും ആത്മീയ നേതാവിനെയും വിശ്വസിച്ച് മഴയും വെയിലും കൊളളുന്നത്. അവരോടൊപ്പം തന്നെയാണ് നാം ഐക്യപ്പെടേണ്ടത്,
ഫാഷന്‍ ഗോള്‍ഡ് ഒരു തുടക്കമാണ് , ഇത്തരം അനേകം തട്ടിപ്പുകള്‍ വരും ദിവസങ്ങളില്‍ നമുക്കിടയിലേക്കു വിമാനം പിടിച്ചു വരുന്നതു കാണാം.
ടി വി ചര്‍ച്ചകളിലും ചാനല്‍ മൈക്കുകള്‍ക്കു മുന്നിലും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420 , 406 , 409 വകുപ്പുകള്‍ വിശദീകരിച്ചു എം എല്‍ എ വെള്ള പൂശാന്‍ നോക്കിയവരുടെ വാദം നീതി ന്യായ കോടതി അംഗീകരിച്ചിട്ടില്ല, വഞ്ചന വഞ്ചന മാത്രമാണ് ,
പിന്നെ പൂക്കോയയും മൂപ്പരുടെ മോനും ഇതാ പിടിയിലാകും , ആരം വേവലാതി പെടേണ്ട
കള്ളത്തരങ്ങള്‍ക്കു വീര പരിവേഷം നല്കി , വഞ്ചിക്കപ്പെട്ടവരുടെ മുഖത്തേക്കു തുപ്പുന്നവരോട് കാലം മറുപടി പറയട്ടെ