യുവതിയുമായി ജ്വല്ലറിയുടമകളിൽ മൂന്ന് പേർക്ക് വഴിവിട്ട ബന്ധം , പെൺകെണിയിൽ കുടുങ്ങിയോതോടെ 3 കിലോയിലധികം സ്വർണ്ണം വിറ്റുപോയിരുന്ന ഫാഷൻ ഗോൾഡ് തകർന്നടങ്ങി , ഞെട്ടിക്കുന്ന വിവരങ്ങളുമായി ലേറ്റസ്റ്റ് സായാന്ഹ പത്രം
കാഞ്ഞങ്ങാട്: മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനും പൂക്കോയ തങ്ങളുടെയും നിയന്ത്രിച്ചിരുന്ന ഫാഷൻ ഗോൾഡ് തകർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കാസർകോട് കാഞ്ഞങ്ങാടിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രാദേശിക പത്രമായ ലേറ്റസ്റ്റണ് ഞെട്ടിപ്പിക്കുന്ന കഥകൾ ഓരോന്നായി പുറത്തുകൊണ്ടുവരുന്നത്.
റേഷൻ ഗോൾഡിന്റെ മൂന്നു ഉടമകളും ഒരു ഉടമയുടെ മകനും പെൺ കണിയിൽ കുടുങ്ങിയതാണ് കാസർകോട് ജ്വല്ലറി തകരാൻ കാരണമായതെന്നു പത്രം പറയുന്നു. പേര് വിവരങ്ങൾ അടക്കമാണ് പത്രം വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലേറ്റസ്റ്റ് പത്രം പറയുന്നത് ഇങ്ങനെ…
തകർന്ന് തരിപ്പണമായ ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണ ശാലയിൽ നിന്ന് ഒരു സ്വപ്നസുന്ദരി തട്ടിയെടുത്തത് 15 ലക്ഷം രൂപ. കാസർകോട് പുതിയ ബസ്്സ്റ്റാന്റിൽ 4 വർഷക്കാലം വൻ സ്വർണ്ണവ്യാപാരം നടന്നിരുന്ന ജ്വല്ലറിയിൽ അക്കൗണ്ടന്റായിരുന്ന യുവതിയാണ് 15 ലക്ഷം രൂപ ജ്വല്ലറി അക്കൗണ്ടിൽ നിന്ന് സ്വന്തം പേരിലേക്ക് വക മാറ്റിയത്.
ഈ യുവതിയുമായി ജ്വല്ലറിയുടമകളിൽ മൂന്ന് പേർക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഉടമകളുടെ താൽപ്പര്യത്തിന് യുവതി മംഗളൂരുവിലും, തിരുവനന്തപുരത്തും കോഴിക്കോട്ടും, ബംഗളൂരുവിലും തനിച്ചെത്തിയ രഹസ്യങ്ങൾ അറിയാവുന്നവരിൽ മൂന്ന് യുവാക്കൾ കാസർകോട് സ്വദേശികളാണ്.
അക്കൗണ്ടന്റ് സുന്ദരി 15 ലക്ഷം രൂപ വക മാറ്റിയ സംഭവം പുറത്തുവന്നതോടെ ആരോപണമുയർന്നത് ജ്വല്ലറിയുെട ചന്തേര ഉടമയിലേക്കാണ്. അധികം താമസിയാതെ മറ്റൊരു ഉടമയിലേക്കും ലൈംഗീകാരോപണത്തിന്റെ സ്വർണ്ണ നൂലുകളെത്തി. ഇപ്പോൾ നിയമക്കുരുക്കിൽ അകപ്പെട്ടു കിടക്കുന്ന ഉടമയിലേക്കും, സുന്ദരിയെച്ചൊല്ലിയുള്ള ലൈംഗീകാരോപണം എത്തിയതോടെയാണ് അതുവരെ നിത്യവും ചുരുങ്ങിയത് 3 കിലോയിലധികം സ്വർണ്ണം വിറ്റുപോയിരുന്ന ഫാഷൻ ഗോൾഡ് സ്വർണ്ണാഭണശാലയുടെ പാളയത്തിൽ പട തുടങ്ങിയത്.
സുന്ദരി വകമാറ്റിയ 15 ലക്ഷം രൂപയിൽ കളവു പുറത്തായപ്പോൾ, 3 ലക്ഷം രൂപ സുന്ദരി തിരിച്ചടച്ചിരുന്നു. 15 ലക്ഷം രൂപ വകമാറ്റിയ സുന്ദരിയെ ജ്വല്ലറിയുടെ അക്കൗണ്ടന്റായി തുടരാൻ ഉടമകളായ ഇരുവരും, സമ്മതിച്ച സാഹചര്യം മുതലെടുത്താണ് ജ്വല്ലറിയിൽ ജീവനക്കാരായ ഹനീഫയും നൗഷാദും സ്വർണ്ണപ്പന്തുമായി പിന്നീട് കളിക്കളത്തിൽ സജീവമായത്.
ഒരു ഉടമയുടെ മകനുമായും സുന്ദരി ഏറെ അടുപ്പത്തിലായതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയും ജ്വല്ലറിയുടെ നിയന്ത്രണം താളം തെറ്റുകയും ചെയ്തു. ഒരു ഞായറാഴ്ച ജ്വല്ലറി തുറന്ന് 5 കിലോ സ്വർണ്ണം കടത്തിക്കൊണ്ടു പോയ ചെർക്കള യുവാവിനെതിരെ സിസിടിവി ദൃശ്യങ്ങളിൽ സംസാരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടും, അവരോടൊന്നും മിണ്ടാൻ ജ്വല്ലറി യുടമകൾക്ക് നാവുവറ്റിയതിന് പിന്നിലുള്ള മുഖ്യവിഷയം സുന്ദരിയുമായുള്ള വഴിവിട്ട ബന്ധത്തിനുള്ള തെളിവുകൾ ഇവർ ഇരുവരുടെയും കൈകളിൽ ഭദ്രമായിരുന്നു.
ജ്വല്ലറി പൂട്ടിയ ശേഷം ഇവരിൽ ഒരാളെ ആക്ഷൻ കമ്മിറ്റി കാസർകോട്ട് ചെർക്കളയിൽ നിന്ന് ബലമായി പിടികൂടി കണ്ണൂർ അതിഥി മന്ദിരത്തിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗത്തിൽ ഹാജരാക്കുകയും നാലാൾക്കാരുടെ മുന്നിലിട്ട് തല്ലുകയും ചെയ്തിരുന്നുവെങ്കിലും, ഞായറാഴ്ച കടത്തിക്കൊണ്ടുപോയ 5 കിലോ സ്വർണ്ണം ഇനിയും തിരിച്ചു കിട്ടിയിട്ടില്ല. ഈ യുവാവ് ദക്ഷിണ കർണ്ണാടകയിലെ പുത്തൂരിൽ നല്ല നിലയിൽ സ്വന്തമായി നടത്തി വരുന്ന ജ്വല്ലറിയുടമയാണിന്ന്.