തിരുപ്പതി ഭക്തന് അശ്ലീല ലിങ്ക് മെയില്‍ ചെയ്ത്ക്ഷേത്ര ജീവനക്കാരൻ ,വിജിലൻസ് അന്വേഷണം തുടങ്ങി
തിരുപ്പതി: ഭക്തിചാനലില് നിന്ന് മതപരമായ ഉള്ളടക്കത്തിന് പകരം ഭക്തന് മെയിലില്‍ ലഭിച്ചത് ഒരു അശ്ലീല സൈറ്റിന്റെ ലിങ്ക്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വെങ്കിടേശ്വര ഭക്തി (എസ്വിബിസി) ചാനലാണ് മതപരമായ ഉള്ളടക്കത്തിന് പകരം അശ്ലീല സൈറ്റിന്റെ ലിങ്ക് അടങ്ങിയ മെയില്‍ അയച്ചത്.
”ശതാമനം ഭവതി” എന്ന ചാനല്‍ പരിപാടിക്ക് പകരം ഒരു ഭക്തന് അശ്ലീല സൈറ്റിന്റെ ലിങ്ക് അയച്ചത് ശ്രീ വെങ്കിടേശ്വര ഭക്തി ചാനലില്‍ (എസ്വിബിസി) ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണെന്നാണ് ആരോപണം.
മെയില്‍ കണ്ട് ഞെട്ടിയ ഭക്തന് ടിടിഡി ചെയര്മാന് വൈ വി സുബ്ബ റെഡ്ഡി, ഇഒ കെ എസ് ജവഹര്‍ റെഡ്ഡി എന്നിവര്‍ക്ക് പരാതി നല്കി.
സംഭവം തെലുങ്ക് ദേശം പാര്‍ട്ടിയുടെ (ടിഡിപി) പ്രതിഷേധത്തിന് കാരണമായി. കേസില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു. എസ്വിബിസിയില് ജോലി ചെയ്യുന്ന ജീവനക്കാര്‍ അവരുടെ ജോലിസമയത്ത് അശ്ലീലവീഡിയോകളും മറ്റ് വീഡിയോകളും കാണുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഭക്തര്‍ക്ക് അശ്ലീല സൈറ്റ് ലിങ്ക് അയച്ച ജീവനക്കാരനെയും തിരിച്ചറിഞ്ഞു, തുടര്‍നടപടികള്‍ ആരംഭിച്ചു.
അതേസമയം, മുന്‍ ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ ഭാനു പ്രകാശ് റെഡ്ഡി ബന്ധപ്പെട്ടവരെ ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും നിയമന നടപടികളെ ചോദ്യം ചെയ്യുകയും ചെയ്തു.