ചിൻമയാ സ്കൂളിന്റെ ക്രൂരത തുടരുന്നു ,വിദ്യാർത്ഥികൾ മാനസിക വിഭ്രാന്തിയിൽ .
അമിത ഫീസ് നൽകാത്തതിന് മാർക്ക് ലിസ്റ്റ് തടത്തു വെച്ചു.
രക്ഷിതാക്കൾ ഡി ഡി ഇ ക്കും ബാലാവകാശ കമ്മീഷനും പരാതിനൽകി
കാസർകോട് : കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ വിദ്യാലയങ്ങളുടെ പ്രവർത്തനം ആരംഭിക്കുമെന്ന് ഒരു ഉറപ്പും ഇല്ലാതിരിക്കെ നിലവിൽ ലഭിച്ചുകൊണ്ടിരുന്ന സ്കൂൾ ഫീസ് ലഭിക്കാത്തതിനെ തുടർന്ന് പല മാനേജ്മെന്റും വിദ്യാർഥികൾക്കു
നേരെ മാനസിക പീഡനവും രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്ന തും തുടരുന്നു. കാസർകോട് വിദ്യാനഗറിൽ പ്രവർത്തിക്കുന്ന ചിൻമയാ വിദ്യാലയ ശൃംഖലകൾക്ക് നേരെയാണ് വിദ്യാർഥികളും രക്ഷിതാക്കളും പരാതിയുമായി ഡി ഡി ഇ യെയും ബാലാവകാശ കമ്മീഷനേയും സമീപിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ
ത്തുടർന്ന് വിദ്യാലയങ്ങൾ ഫീസ് ഉയർത്താൻ പാടില്ലെന്ന കോടതിയുടേയും സർക്കാറിന്റെയും നിർദ്ദേശം മറികടന്ന് ഫീസ് ഉയർത്തുകയും ഓൺലൈനിലൂടെ ഒരിക്കലും നൽകാൻ സാധിക്കാത്ത സേവനങ്ങൾക്ക് പോലും ഫീസ് ഈടാക്കിയുമാണ് ചിൻമയ വിദ്യാലയം പകൽ കൊള്ളക്ക് ഇറങ്ങിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ അമ്മമാരെ മാനേജ്മെൻറ് ഫോണിലൂടെ ഭീഷണിപ്പെടുത്തുക, കത്തിലൂടെയും വാട്സ് അപ്പ് മെസേജ് വഴിയും പുറത്താക്കൽ ഭീഷണി മുഴക്കുക . കഷ്ട്ടപെട്ട് ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത കുട്ടികളുടെ ഹാജർ നൽകാതിരിക്കുക. പരീക്ഷയുടെ മാർക്ക് ലിസ്റ്റ് തടഞ്ഞ് വെക്കുക തുടങ്ങി നിരവധി മാനസിക പിഡനങ്ങളാണ് പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി കൊണ്ടിരിക്കുന്നത് .
പല കുട്ടികളും മാനസികമായി തകർന്നിരിക്കുകയാണെന്നും ആത്മഹത്യ യുടെ വക്കിലാണെന്നും രക്ഷിതാക്കൾ പരാതിയിൽ പറഞ്ഞു. നിരന്തരം അധികാരികൾക്ക് പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഈ നില തുടർന്നാൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കൾ അറിയിച്ചു.
ഈ അധ്യയന വർഷം സ്കൂളുകൾ ചെലവു മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവണ് ചിന്മയ സ്കൂൾ കാറ്റിൽപറത്തി കോടതിയെ പോലും വെല്ലുവിളിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ, ഫീസ് ഇളവ് തേടി വിദ്യാർഥികളും രക്ഷകർത്താക്കളും നൽകിയ ഹർജികളണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരിക്കുന്നത് . ഹർജികളിൽ പരാമർശിക്കുന്ന അൺ എയ്ഡ ഡ് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കൃത്യമായ ചെലവ് 17ന് അകം അറിയിക്കനും നിർദേശം നൽകിയ വേളയിലാണ് ഒരു ദയയും ഇല്ലാതെ ചിന്മയ വിദ്യാലയം വിദ്യാർഥികൾ നേരെ മാനസിക അക്രമം തുടരുന്നത്. സ്കൂളുകൾ യഥാർഥ ചെലവി നെക്കാൾ കൂടുതൽ തുക വിദ്യാർഥികളിൽനിന്നു വാങ്ങില്ലെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു കോടതി ഹർജി പരിഗണനയ്ക്കെ പറഞ്ഞിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാ വിഭാഗം ജന ങ്ങളെയും ബാധിച്ചു. സ്കൂൾ നടത്തിപ്പുവഴി നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കരുതന്നാണ് കോടതി നിർദേശം.
വിദ്യാർഥികൾക്കു നൽകുന്ന സൗകര്യങ്ങൾക്ക് ആനുപാതികമാണോ ഫീസ് എന്നു വിലയിരുത്താൻ, കോടതി നേരത്തെ ഫീസ് ഘടനയുടെ വിശദാംശങ്ങൾ ആവ ശ്യപ്പെട്ടിരുന്നു. ട്യൂഷൻ ഫീ, സ്പെഷ്യൽ ഫീ എന്നിങ്ങനെ ഈടാക്കുന്ന തുക സംബന്ധിച്ചും ചോദിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്ത ലത്തിൽ ഫീസ് കുറച്ചെന്നായിരുന്നു ചില സ്കൂളുകളുടെ മറുപടി.
ചില സ്കൂളുകൾ പ്രവർത്ത വിശദാംശങ്ങളും നൽകി. എന്നാൽ, വിദ്യാർഥികൾക്ക് എന്തു പ്രയോജനമാണു ലഭിക്കുന്നതെന്ന് ഇതിൽനിന്നു മനസ്സിലാ കുന്നില്ലെന്ന് അഭിപ്രായപ്പെട്ടാണ് ഓരോ സ്കൂളും കൃത്യമായ ചെല വു വ്യക്തമാക്കാൻ കോടതി നിർദേശിച്ചത്. ചിന്മയ വിദ്യാലയ അധികൃതർക്ക് ഫൈനാൻസ് സ്ഥാപനം തുടങ്ങുന്നതാണ് ഇതിനേക്കാൾ നല്ലതന്നനാണ് പലരും അഭിപ്രായപ്പെടുന്നത്. അധ്യാപകരെ പണപ്പിരിവിനുള്ള ഗുണ്ടകൾ ആക്കിമാറ്റുന്ന കാഴ്ചയും ഇവിടെ കാണാം. എന്നാൽ നൂറോളം വിദ്യാർത്ഥികൾ ടി സി വാങ്ങിച്ചു ഇവിടെ നിന്ന് രക്ഷപ്പെട്ടപ്പോൾ ചില രക്ഷിതാക്കൾ എല്ലാ അപമാനവും സഹിച്ചു നിൽക്കുകയാണ്. കുട്ടികൾ ഇതുവരെ തുടർന്ന പഠനാന്തരീക്ഷവും അവരുടെ സഹപാഠികളെ വേർപിരിയേണ്ടി വരുന്ന മനോവിഷമവും മാത്രമാണ് വിദ്യാർഥികളെ ഇവിടെ തുടരാൻ പ്രേരിപ്പിക്കുന്നത്.