കൊങ്കണ്‍ റെയില്‍വേയുടെ പേരില്‍ ജോലിതട്ടിപ്പ്:ഉഡുപ്പി സ്വദേശി അറസ്റ്റില്‍
മംഗളൂരു : കൊങ്കണ്‍ റെയില്‍വേയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ഉഡുപ്പി സ്വദേശിയായ ഗണേഷ് നായ്കിനെ(38)യാണ് ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തത്. കൊങ്കണ്‍ റെയില്‍വേയില്‍ ടിക്കറ്റ് പരിശോധകനാണെന്ന് പരിചയപ്പെടുത്തിയാണ് ഗണേഷ് തൊഴില്‍തട്ടിപ്പ് നടത്തിയത്. കൊങ്കണ്‍ റെയില്‍വേയില്‍ ജോലി വാങ്ങിത്തരാമെന്നുപറഞ്ഞ് ഇയാള്‍ പലരില്‍നിന്നും പണം കൈക്കലാക്കുകയായിരുന്നു. ഇത്തരത്തില്‍ 20,000 രൂപ വാങ്ങി വഞ്ചിച്ചതായി ചൂണ്ടിക്കാട്ടി മണിപ്പാലില്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മത്തായി നല്കിയ പരാതിയിലാണ് അറസ്റ്റ്.
പര്‍ക്കളയിലെ വനിത എന്ന സ്ത്രീയില്‍നിന്ന് ഇയാള്‍ ജോലി വാഗ്ദാനംചെയ്ത് പണം വാങ്ങി വഞ്ചിച്ചതായി പൊലീസ് പറഞ്ഞു. വനിതക്ക് വ്യാജ നിയമന ഉത്തരവും ഇയാള്‍ തയ്യാറാക്കി നല്‍കിയിരുന്നതായി പോലീസ് വെളിപ്പെടുത്തി.