ബംഗളുരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; മാറ്റുന്നത് പരപ്പന അഗ്രഹാര ജയിലിലേക്ക്
ബംഗളൂരു: ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട കളളപ്പണ-ബിനാമി കേസില്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ബിനീഷിനെ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാറ്റുക. ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാനായി ഇ.ഡി ഒരാഴ്ചത്തെ സമയം ചോദിച്ചതിനെ തുടര്‍ന്നാണിത്.കഴിഞ്ഞ പന്ത്രണ്ട് ദിവസമായി എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലുളള ബിനീഷിന്റെ വീട്ടില്‍