കാഞ്ഞങ്ങാട് നഗരസഭ കെ.വി സുജാത എല്‍.ഡി.എഫ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി
കാഞ്ഞങ്ങാട്: നഗരസഭ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട്ട് എൽ.ഡി.എഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥി കെ.വി. സുജാത. ഇവർ അതിയാമ്പൂർ വാർഡിലാണ് മത്സരിക്കുന്നത്. നിലവിലുള്ള ചെയർമാൻ വി.വി രമേശൻ പ്രതിനിധീകരിക്കുന്ന വാർഡാണിത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അളറായി വാർഡിൽ ബി.ജെ.പിയിലെ എച്ച് .ആ.ർ സുകന്യയോട് നേരിയ വോട്ടിന് പരാജയം നേരിട്ട സുജാതയെ ഇത്തവണ ചെയർപേഴ്സൺ ആക്കാൻ സി.പി.എം തീരുമാനിച്ചത് . കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറിയായ സുജാത സംഘടന രംഗത്ത് വളർന്ന് വരുന്ന നേതാവാണ്.യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടുകയും യു.ഡി.എഫിൽ മുസ്ലീംലീഗിന് കൂടുതൽ വാർഡുകൾ ലഭിക്കുകയും ചെയ്താൽ കണിയാംകുളം വാർഡിൽ മത്സരിക്കുന്ന ടി.കെ. സുമയ്യയെയാണ് ചെയർപേഴ്സണായി പരിഗണിക്കുന്നത്. എന്നാൽ മുൻചെയർപേഴ്സൺ ഹസീന താജുദ്ദീനും സി.എച്ച്. സുബൈദയുമൊക്കെ മത്സര രംഗത്ത് ഉണ്ടായാൽ മുസ്ലിം ലീഗിനും തലവേദനയാകും