നാട്ടില്‍ തെരുവ് നായ്ക്കള്‍ പെരുകുന്നത് തടയിടാന്‍ വേണ്ടിയാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ എബിസി സംസ്ഥാനത്ത് നടപ്പാക്കുന്നത്. തെരുവ് നായ്ക്കളെ പിടികൂടി വന്തീകരിച്ച് ആവാസ പ്രദേശത്ത് തന്നെ തിരിച്ചുവിടണമെന്നാണ് എബിസി നിശ്കര്‍ഷിക്കുന്നത്. കാസര്‍കോട് പള്ളിക്കര പഞ്ചായത്തിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനെത്തിയ ഡോക്ടറെയും സംഘത്തെയും കൂട്ടകണി പ്രദേശത്തെ ചിലര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു.
പട്ടിയെ പിടികൂടിയാല്‍ കൊല്ലുകയെന്നുള്ളത് പ്രാകൃതവും മനുഷ്യത്വരഹിതവുമായ നിലപാടാണ്. പട്ടി പെറ്റുപെരുകുന്നത് നിയന്ത്രിക്കാനുള്ള എബിസി പദ്ധതി വിജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇതിനായി ജനങ്ങള്‍ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നാണ് ചീഫ് വെറ്റിനറി ഓഫീസറുടെ ആവശ്യം.