ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എന്‍.എസ്.എസ്.കരയോഗം അനുമോദിച്ചു
പൊയിനാച്ചി : വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ പറമ്പ് എന്‍.എസ്.എസ്. കരയോഗം അനുമോദിച്ചു. കാസര്‍കോട് താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. എ.ബാലകൃഷ്ണന് നായര്‍ ഉപഹാരം നല്കി. കരയോഗം പ്രസിഡന്റ് എം.കുമാരന് നായര്‍ കപ്പണക്കാല്‍ അധ്യക്ഷതവഹിച്ചു. സുകുമാരന്‍ നായര്‍ തോട്ടം, രാഘവന് വലിയവീട്, കൃഷ്ണന് മുണ്ട്യക്കാല്‍, കെ.ശ്രീധരന് നായര്‍, പദ്മിനി നാരായണന്, ഇ.കുഞ്ഞിക്കണ്ണന് നായര്‍, കഞ്ഞമ്പു നായര്‍ തോട്ടം എന്നിവര്‍ സംസാരിച്ചു.
മഹാത്മാ ഗാന്ധി സര്‍വകലാശാല ബി.എസ്സി. ഫുഡ് ആന്‍ഡ് ക്വാളിറ്റി കണ്ട്രോള് പരീക്ഷയില്‍ രണ്ടാംറാങ്ക് നേടിയ കെ.ഭാഗ്യശ്രീ, എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജില്‍നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ രണ്ടാം റാങ്ക് നേടിയ ശിവപ്രിയ, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ ആര്യ മാധവന്, ശ്രേയ, ഋതികേശ്, ആര്യ മോഹന്‍, അപര്ണാനന്ദന്, എ.അനുശ്രീ, എം.അനുപമ എന്നിവരെയാണ് അനുമോദിച്ചത്.