പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്
കൊച്ചി: പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് വെടിവെപ്പുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനൊടുവില്‍ പിസ്റ്റളുപയോഗിച്ച് വെടിവെപ്പുണ്ടായത്.
വെടിവെപ്പില്‍ ആദില്‍ ഷാ എന്ന ആള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ആദില്‍ ഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്.
തണ്ടേക്കാട് സ്വദേശി നിസാര്‍ ആണ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. വെടിയുതിര്‍ത്ത നിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.