കാസര്‍കോട്:60-ാം മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റ നടത്തിപ്പിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്,മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രെഫ സി രവീന്ദ്രനാഥ്, റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് എന്നിവര്‍ മുഖ്യരക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു.കൂടാതെ 21 സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി. സംഘാടക സമിതി രക്ഷാധികാരികളായി രാജ് മോഹന്‍ ഉണ്ണിത്താന് എംപി,എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്,കെ കുഞ്ഞിരാമന്,എം രാജഗോപാലന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, പൊതുവിദ്യഭ്യാസ സെക്രട്ടറി എ ഷാജഹാന്, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വിവി രമേശന് എന്നിവരെയും നിയോഗിച്ചു.സംഘാടക സമിതി ചെയര്‍മാനായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെയും ജനറല്‍ കോഡിനേറ്റര്‍ ആയി പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കെ ജീവന് ബാബുവിനെയും,ജോയിന്റ് ജനറല്‍ കോഡിനേറ്റര്‍ ആയി എസ് എസ് കെ ഡയറക്ടര്‍ കുട്ടികൃഷ്ണന്,കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്തിനെയും ജനറല്‍ കണ്‍വീനറായി അഡീഷണല്‍ ഡി.പി.ഐ. ഷിബു ആര്.എസിനെയും ജോയിന്റ് ജനറല്‍ കണ്‍വീനറായി അഡീഷണല്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍(അക്കാദമിക്) സി എ സന്തോഷ്, ജോയിന്റ് ഡയറക്ടര്‍ (അക്കാദമിക്)എം.കെ ഷൈന്‍ മോന്,ഹയര്‍സെക്കണ്ടറി വിഭാഗം ജോയിന്റ് ഡയരക്ടര്‍ ഡോ പി പി പ്രകാശനെയും നിയോഗിച്ചു
കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവ സംഘാടസമിതി രൂപീകരണ യോഗം പൊതുവിദ്യാഭ്യസ ഡയറക്ടര്‍ കെ.ജീവന് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. മേളയുടെ വിശദീകരണവും സംഘാട സമിതി അവതരണവും അഡീഷണല്‍ ഡി.പി.ഐ. ഷിബു ആര്.എസ് നടത്തി. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് ജില്ലയിലെ മുഴുവന്‍ ആളുകളുടെയും സഹകരണം പൊതുവിദ്യാഭ്യസ ഡയരക്ടര്‍ തേടി . 30 വേദികളിലായിട്ടാണ് കലോത്സവം നടക്കുക. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. 1991 ല്‍ ആണ് ജില്ലയില്‍ അവസാനമായി സ്കൂള്‍ കലോത്സവം നടത്തിയത്. 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജില്ലക്ക് വീണ്ടും സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ അവസരം കൈവന്നിരിക്കുന്നത്.
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സബ്കളക്ടര്‍ അരുണ്‍ കെ. വിജയന് , ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് , എ.ഡി.എം. എന്‍ ദേവിദാസ്, ജോയിന്റ് കമ്മീഷണര്‍ ഗിരീഷ് ചോലയില്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മാത്യു കുര്യന്, ഹയര്‍സെക്കണ്ടറി ജെ ഡി ഡോ. പി പി.പ്രകാശന്,ഡി.വൈ.എസ്.പി, പി.കെ സുധാകരന്, , സി.രാമകൃഷ്ണന്, ഡോ.പി.കെ ജയരാജന്, ഡോ.അംബിക സുതന് മാങ്ങാട്, ഡോ.ഗിരീഷ് കാളിയാടന്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ( ഹെല്‍ത്ത്) ആരതി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ജോയന്റ് ഡയറക്ടര്‍ ഡി.ജി.ഇ എം.കെ ഷൈന്‍ മോന് സ്വാഗതവും, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. പുഷ്പ നന്ദിയും പറഞ്ഞു.