ബേക്കലിൽ മണൽവേട്ട. എസ് ഐ അജിത്ത് കുമാറിന്റെ മിന്നൽ നീക്കത്തിൽ കുടുങ്ങിയത് മൂന്നു മണൽ കടത്ത് വാഹനങ്ങൾ രക്ഷപ്പെടാൻ ശ്രമിക്കെ ബേക്കൽ സ്റ്റേഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിടിച്ച് തകർത്തു. ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു.
ബേക്കൽ: ബേക്കലിൽ മണൽവേട്ട. മണൽ കടത്തിയ മൂന്നുവാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. എസ്ഐ പി അജിത്കുമാറിന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെയാണ് ടിപ്പർ, ഒമ്നി, പിക്കപ്പ് എന്നീ വാഹനങ്ങൾ പിടിച്ചെടുത്തത്. പള്ളിക്കര, പുതിയ
ക
ടപ്പുറം പ്രദേശങ്ങളിൽ നിന്നു രാത്രി കാലങ്ങളിൽ വ്യാപകമായി മണൽ കടത്തികൊണ്ടുപോകുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ എസ്ഐ പി അജിത്ത് കുമാർ, എസ് ഐ ബാബു, എന്നിവരുടെ നേതൃത്വത്തിൽ പുലർച്ചെ പരിശോ ധന നടത്തിയത്. പോലീസ് വാഹനം കണ്ട ഉടനെ ടിപ്പറും, ഒമ്നിയും അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. നിയന്ത്രണം വിട്ട് രണ്ട് വാഹനവും ബേക്കൽ സ്റ്റേഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിനിടിച്ച് നിൽക്കുകയായിരുന്നു. പോലീസിനെ കണ്ട് ഭയന്ന് വാഹനത്തിൽ നിന്നും ഇറങ്ങി ഡ്രൈവർമാർ ഓടിരക്ഷപ്പെട്ടു. . പുതിയ കടപ്പുറം,ബേക്കൽ, പള്ളിക്കര ഭാഗങ്ങളിൽ വ്യാ പകമായാണ് മണൽകടത്തി കൊണ്ട് പോകുന്നത്.