നിലമ്പൂരിലെ കൂട്ടമരണം: ഭർത്താവിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം
മലപ്പുറം : നിലമ്പൂർ നിലമ്പൂര്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി രഹ്നയുടെ കുടുംബം. മരിച്ച രഹനയുടെ ഭർത്താവ് വിനീഷിനെതിരെ ഭര്‍ത്താവ് വിനീഷിനെതിരെ രഹ്നയുടെ അച്ഛന് രാജന്‍കുട്ടിയാണ് പരാതിയുമായി എത്തിയത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്നങ്ങളുണ്ട്. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്നങ്ങളുടെ കാരണമെന്നും രാജൻകുട്ടി പറഞ്ഞു. ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളിയാണ് വിനീഷ്. രഹ്ന (34), മക്കളായ ആദിത്യൻ (13), അര്ജുൻ (10), അനന്തു (7) എന്നിവരാണു മരിച്ചത്. രഹ്നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളിയായ ഭര്‍ത്താവ് ഈ സമയം സ്ഥലത്തുണ്ടായിരുന്നില്ല.
നാലു പേരുടേയും മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്ക്കരിച്ചു.