കൊച്ചിയിൽ ഇ ഡി തലവനായി വന്ന മനീഷ് ഗോദാര രാജസ്ഥാൻ ബിജെപി നേതാവിന്റെ മകന്
കൊച്ചി :കേരളത്തിന്റെ ചുമതലയുള്ള ഇഡി കൊച്ചി യൂണിറ്റിന്റെ തലവനായി ചുമതലയേറ്റ മനീഷ് ഗോദാര രാജസ്ഥാനിലെ ബിജെപി നേതാവിന്റെ മകന്. കേന്ദ്രസര്‍ക്കാരും ബിജെപി നേതാക്കളും പ്രത്യേക താല്‍പ്പര്യമെടുത്താണ് ഇദ്ദേഹത്തെ കൊച്ചിയില്‍ നിയമിച്ചത്. രാജസ്ഥാനിലെ ജുന്ജിന് ജില്ലാ കര്‍ഷകമോര്‍ച്ച അധ്യക്ഷനും മുന്ഗ്രാമത്തലവനുമായ ഹരിസിങ് ഗോദാരയുടെ മകനാണ് മനീഷ്. മുമ്പ് ബിജെപിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങള്‍ക്കായി നിയോഗിച്ച ഇഡി സംഘത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. ഇഡിയില്‍ ജോയിന്റ് കമീഷണറായ മനീഷ് 2009 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ്.
അഹമ്മദാബാദില്‍ ജോലിചെയ്തിരുന്ന മനീഷിനെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അട്ടിമറിനീക്കമുണ്ടായപ്പോള് അവിടേക്ക് മാറ്റി. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരന് അഗ്രസെന്‍ ഗെലോട്ടുമായി ബന്ധമുള്ള ഒട്ടേറെ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. ഇതിനു പിന്നാലെ അഗ്രസെന്‍ ഗെലോട്ടിനെ ഇഡി ചോദ്യംചെയ്തു. ഇതിനെതിരെ കോണ്‍ഗ്രസ് ദേശീയനേതൃത്വം ശക്തമായി രംഗത്തുവന്നിരുന്നു.