ബാധ ഒഴിപ്പിക്കാനെത്തിയ യുവതി ക്ഷേത്രത്തിനുള്ളില്‍ തീകൊളുത്തി മരിച്ചു
ചെന്നൈ:ചെങ്കല്‍പെട്ടില്‍ യുdവതി ക്ഷേത്രത്തിനുള്ളില്‍ തീകൊളുത്തി മരിച്ചു. തേനാംപെട്ട് സ്വദേശിനി തങ്കം (40) ആണ് മധുരാന്തരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തില്‍ ജീവനൊടുക്കിയത്. ബാധ കയറിയെന്നും ഇത് ഒഴിപ്പിക്കാന്‍ 21 ദിവസം ഭദ്രകാളി ക്ഷേത്രത്തില്‍ കഴിയണമെന്നു മന്ത്രവാദി ഉപദേശിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പം ക്ഷേത്രത്തില്‍ തങ്ങിയിരുന്നു.
ബന്ധുക്കള്‍ ഉറങ്ങിയതിനു ശേഷം രാത്രി 2 മണിയോടെ ക്ഷേത്രത്തിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ചു തീകൊളുത്തുകയായിരുന്നു. യുവതിക്കു മനോദൗര്‍ബല്യമുണ്ടായിരുന്നതായി ചെങ്കല്‍പെട്ട് പൊലീസ് പറഞ്ഞു.