ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി;സംസ്ഥാനത്ത് തേജസ്വി തരംഗം,ആദ്യഫലങ്ങളില്‍ മഹാജന സഖ്യത്തിന് മുന്നേറ്റം
പട്ന : ബിഹാറില്‍ 243അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 123 ഇടത്ത് മഹജന സഖ്യവും 108ഇടത്ത് എന്‍ഡിഎയും മുന്നിലാണ്.7 സീറ്റില്‍ എല്‍ജെപിയും മറ്റുള്ളവര്‍ 3 ഇടത്തും ലീഡ് ചെയ്യുന്നു.
മഹാജന സഖ്യത്തില്‍ ആര്‍ജെഡി 57. കോണ്‍ഗ്രസ് 20, സിപിഐഎംഎല്‍ 8, സിപിഐഎം 4, സിപിഐ1 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.
എന്‍ഡിഎ സഖ്യത്തില്‍ ബിജെപി 60, ജെഡിയു39, എച്ച്എഎം3. വിഐപി 3 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.
കനത്ത തിരിച്ചടിയാണ് ഭരണകക്ഷിയായ എന്‍ഡിഎക്ക് ആദ്യമണിക്കൂറില്‍ നേരിടേണ്ടി വന്നത്. ആര്‍ജെഡിയുമായി നേരിട്ട് ഏറ്റുമുട്ടിയ ഇടങ്ങളില്‍ നീതീഷിന്റെ ജെഡിയു സ്ഥാനാര്‍ഥികള്‍ പിന്നിലാണ്.
ഇടതുപക്ഷം ഉള്‍പ്പെടുന്ന മഹാസഖ്യവും ബിജെപിയുടെ എന്‍ഡിഎയുമാണ് മുഖാമുഖം ഏറ്റുമുട്ടുന്ന പ്രധാന കക്ഷികള്‍. വിവിപാറ്റുകള്കൂടി എണ്ണുന്നതിനാല്‍ പൂര്‍ണഫലം പുറത്തുവരാന്‍ വൈകുന്നേരമാകും.
അഭിപ്രായ സര്‍വേകള്‍ എന്‍ഡിഎയ്ക്ക് തുടര്‍ഭരണം പ്രവചിച്ചിരുന്നെങ്കിലും എക്സിറ്റ് പോളുകളില്‍ മഹാസഖ്യത്തിനാണ് മേല്‍ക്കൈ.
243 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്. 2015ല്‍ ആര്‍ജെഡി 80, ജെഡിയു 71, ബിജെപി 53, കോണ്‍ഗ്രസ് 27, സിപിഐ എംഎല് 03 എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി- ജെഡിയു-കോണ്‍ഗ്രസ് സഖ്യമാണ് എന്‍ഡിഎയെ നേരിട്ടത്. നിതീഷ് മുഖ്യമന്ത്രിയായെങ്കിലും 2017ല്‍ വീണ്ടും ബിജെപിയോടൊപ്പം ചേര്‍ന്നു.