മുംബൈ: അഞ്ചാം ദിവസവും റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫും ഉടമയുമായ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. ബോംബെ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതി ജാമ്യം അനുവദിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്ന് കോടതി അറിയിച്ചു. ജാമ്യപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. സെഷന്‍സ് കോടതിയിലും അര്‍ണബ് ജാമ്യപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് 4 ദിവസത്തിനുള്ളില്‍ പരിഗണിക്കും.
ശനിയാഴ്ച കേസ് പരിഗണിക്കവെ, ഉത്തരവിറക്കുന്നതു മാറ്റിവച്ചതായും ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കണമെന്നുമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇന്ന് മൂന്ന് മണിക്ക് ഉത്തരവിറക്കുമെന്ന് ശനിയാഴ്ച്ച രാത്രി വൈകി വെബ്സൈറ്റില്‍ അറിയിക്കുകയായിരുന്നു.
അതിനിടെ, തങ്ങളുടെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം നിഷേധിച്ച് അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ പൊലീസ് സമര്‍പ്പിച്ച ഹര്‍ജി അലിബാഗ് സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. ഈ മാസം 18 വരെയാണ് അര്‍ണബിന്റെ ജുഡീഷ്യല്‍ കസ്റ്റഡി.