കെ. എം ഷാജിക്കെതിരെ വീണ്ടും പരാതി; കേസില്‍ സഹോദരന്മാരുടെ ബന്ധം അന്വേഷിക്കണം എന്‍.കെ അബ്ദുള്‍ അസീസാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയത്
കോഴിക്കോട്: അഴീക്കോട് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ കെ. എം ഷാജിക്കെതിരെ വീണ്ടും പരാതി. ഷാജിയുമായി ബന്ധപ്പെട്ട കേസില്‍ സഹോദരന്മാരുടെ ബന്ധം അന്വേഷിക്കണമെന്നാണ് പരാതി. ഐ.എന്‍.എല്‍ നേതാവ് എന്‍.കെ അബ്ദുള്‍ അസീസാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയത്.
ഷാജിയുടെ പണത്തിന്റെ സ്രോതസ് സഹോദരങ്ങളാണെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ കെ. എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഷാജിക്കെതിരെ വീണ്ടും പരാതി നല്‍കിയിരിക്കുന്നത്.
അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന കേസിലാണ് ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അഭിഭാഷകനായ എം. ആര് ഹരീഷ് നല്കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ. വി ജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ. എം ഷാജിയുടെ ഭാര്യ ആഷ ഇന്ന് കോഴിക്കോട്ടെ ഇ. ഡി ഓഫീസില്‍ മൊഴിനല്‍കാനെത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ആവശ്യപ്പെട്ട പ്രകാരമാണ് ആഷ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ മൊഴിനല്‍കാനെത്തിയത്.