കാസർകോട് : കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് കാസർകോട് ജില്ലയിലെ ഏറ്റവും നല്ല മുനിസിപ്പാലിറ്റിക്ക് നൽകുന്ന പ്രഥമ എപിജെ അബ്ദുൽ കലാം പുരസ്ക്കാരം നീലേശ്വരം മുനിസിപ്പാലിറ്റിക്ക് ലഭിച്ചു.
കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണമികവ് മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നത് സുതാര്യം ജനകീയം അഴിമതി രഹിതമെന്ന തലക്കെട്ടോടെ നീലേശ്വരം മുനിസിപ്പാലിറ്റി ജനങ്ങൾക്കായി നടപ്പാക്കിയ വിവിത പദ്ധതികളായ
ആരോഗ്യം വിദ്യാഭ്യാസം കുടിവെള്ള പദ്ധതി നഗര ശുചീകരണം മാലിന്യനിർമാർജനം കായിക വികസനം പട്ടികജാതി പട്ടികവർഗ ക്ഷേമം വയോമിത്രം പദ്ധതി മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള പദ്ധതികൾ കൃഷി മൃഗസംരക്ഷണം നഗര തൊഴിലുറപ്പ് പദ്ധതി അടിസ്ഥാനസൗകര്യ വികസനം ടൂറിസം മേഖലയിലേക്കുള്ള പദ്ധതി എന്നീ വിവിധ മേഖലകളിൽ നീലേശ്വരം മുനിസിപ്പാലിറ്റി നടത്തിയ വികസന പദ്ധതികൾ വളരെ മികവുറ്റതാണ് നിലേശ്വരം മുനിസിപ്പാലിറ്റിയുടെ വരാൻ പോകുന്ന വികസനവും വളരെയേറെ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്ന പദ്ധതികളാണ് ബസ് സ്റ്റാൻഡ് ടെർമിനൽ ഇ എം എസ് സ്റ്റേഡിയം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ നീലേശ്വരം കേന്ദ്രീയ വിദ്യാലയം പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് കോട്ടപ്പുറം അച്ചാംതുരുത്തി പാലം പള്ളിക്കര റെയിൽവേ മേൽപ്പാലം രാജാ റോഡ് പ്രവർത്തി
കഴിഞ്ഞ അഞ്ച് വർഷം നിലേശ്വരം മുനിസിപ്പാലിറ്റിയുടെ സമ്പൂർണ്ണ വികസനത്തിനായി മുനിസിപ്പാലിറ്റി ചെയർമാൻ പ്രൊഫസർ കെ പി ജയരാജൻ്റെ നേതൃത്വത്തിൽ വലിയ വികസന മുന്നേറ്റമാണ് നടത്തിയതെന്ന് ജൂറി അംഗങ്ങളായ ഡോക്ടർ ഷെയ്ക്ക് ബാബ ഡോക്ടർ അബ്ദുൽ മജീദ് തുളസീധരൻ നായർ എന്നിവർ വിലയിരുത്തി സമ്പൂർണ്ണ മാലിന്യ നിർമാർജനം നടപ്പാക്കിയ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിക് കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് പ്രത്യേക പുരസ്കാരവും നൽകും