മുഹമ്മദ് അനൂപിന്റെ കാര്‍ഡ്: ഇഡി അന്വേഷണം ബിനീഷിന്റെ ബന്ധുവിലേക്ക് ?
കൊച്ചി: ബിനീഷ് കോടിയേരിയുടെ വീട്ടില്‍നിന്നും എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച വനിതയെ തേടിയുള്ള അന്വേഷണം നീളുന്നതു ബിനീഷിന്റെ ബന്ധുവിലേക്ക്. ബിനീഷിന്റെ ഭാര്യയാണോ, ഭാര്യാമാതാവാണോ ബന്ധുക്കളില്‍ മറ്റെങ്കിലുമാണോ എന്ന സംശയത്തിലേക്കാണ് നീളുന്നത്.
ഇഡി പിടിച്ചെടുത്ത കാര്‍ഡ് തിരുവനന്തപുരത്തു വിവിധ സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ കാര്‍ഡ് ബിനീഷും അദേഹത്തിന്റെ ബന്ധുവായ സ്ത്രീയും ഉപയോഗിച്ചിട്ടുണ്ട്. ഇഡിക്കു ഈ കാര്‍ഡ് ഉപയോഗിച്ച വനിതയെകുറിച്ചുള്ള സൂചന ലഭിച്ചുവെന്നാണ് അറിയുന്നത്. ഇവര്‍ ബിനീഷിന്റെ അടുത്ത ബന്ധുവാണെന്ന സൂചനയാണ് ലഭിക്കുന്നത്.