മംഗളൂരുവില്‍ കോളജുകള്‍ തുറന്നെങ്കിലും യാത്ര സൗകര്യമില്ലാതെ കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
കാസര്‍കോട്: മംഗളൂരുവില്‍ കോളജുകള്‍ തുറന്നെങ്കിലും യാത്ര സൗകര്യമില്ലാതെ കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. ഉന്നത വിദ്യാഭ്യാസ സ്?ഥാപനങ്ങള്‍ ആവശ്യത്തിനില്ലാത്ത അതിര്‍ത്തി പ്രദേശങ്ങളായ മഞ്ചേശ്വരം, ഉപ്പള, കുമ്ബള, കാസര്‍കോട് എന്നിവിടങ്ങളില്‍നിന്നായി നിരവധി വിദ്യാര്‍ഥികളാണ് മംഗളുരുവിലെ വിവിധ കോളജുകളില്‍ പഠിക്കുന്നത്. ഈ കോളജുകള്‍ തുറന്നു റെഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ കുടുങ്ങിയത്.
യാത്രക്കായി ട്രെയിനിനെയും കേരള, കര്‍ണാടക ആര്.ടി.സി ബസുകളെയുമാണ് ഇവര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍, ചെന്നൈയില്‍നിന്ന് മംഗളൂരുവിലേക്ക് ട്രെയിന്‍ ഓടുന്നുണ്ടെങ്കിലും രാവിലെയും വൈകീട്ടും വിദ്യാര്‍ഥികള്‍ക്ക് പോകാനും വരാനും പറ്റുന്ന സമയത്തുള്ള ട്രെയിനുകള്‍ പുനരാരംഭിച്ചിട്ടില്ല. മംഗളൂരുവിലേക്ക് നേരിട്ടുള്ള ആര്.ടി.സി ബസുകളുടെയും സ്?ഥിതി മറിച്ചല്ല. തലപ്പാടി അതിര്‍ത്തിവരെ കേരള ബസും അവിടെ ഇറങ്ങി കര്‍ണാടക ബസും പിടിച്ചാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ യാത്ര. കൂടുതല്‍ പ്രഫഷനല്‍ കോളജുകളുള്ള ദേര്ലകട്ടക്ക് നേരത്തേയുണ്ടായിരുന്ന ഒരു ബസിനു പകരം മൂന്നു ബസ് മാറിക്കയറേണ്ട ദുരവസ്?ഥയിലാണ് കുട്ടികള്‍. പണനഷ്?ടത്തിന് പുറമെ സമയ നഷ്?ടം കാരണം വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് ക്ലാസിലെത്താന്‍ പറ്റാത്ത അവസ്?ഥയാണ്. വളരെ ഉയര്‍ന്ന വാടക നല്കി ഫ്ലാറ്റ് എടുത്തു താമസിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പലരും.
സാമ്ബത്തിക ഞെരുക്കം അനുഭവിക്കുന്ന കോവിഡ് കാലത്ത് ഇത് രക്ഷിതാക്കളുടെ നട്ടെല്ലൊടിക്കുന്നതാണ്. കര്‍ണാടക ആര്.ടി.സി മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് നേരിട്ടു ബസ് ഓടിക്കാന്‍ തയാറാണ്. ഇക്കാര്യത്തില്‍ അനുമതി തേടി കാസര്‍കോട് ജില്ല കലക്ടര്‍ക്കു അപേക്ഷ നല്കി മൂന്ന് മാസമായത്രെ. കലക്ടര്‍ അത് ശിപാര്‍ശ ചെയ്തു കേരള ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് അയച്ചതായും വിവരമുണ്ട്. പക്ഷേ, തുടര്‍ നടപടികള്‍ക്കായി ജനപ്രതിനിധികളുടെ ഇടപെടലില്ലാത്തതിനാല്‍ ഉത്തരവായില്ല. സ്വന്തമായി കാറുള്ളവര്‍ക്ക് മംഗളൂരുവില്‍ പോയി വരാന്‍ തടസ്സമില്ല. പൊതു വാഹനത്തെ ആശ്രയിക്കുന്ന സാധാരണക്കാരന് മാത്രം ബസ് ഇടക്കുവെച്ച് മാറികയറണമെന്നു പറയുന്നത് എന്ത് ന്യായത്തി?െന്റ പേരിലാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ചോദിക്കുന്നു.