തിരുവനന്തപുരം: വാഹനത്തിന് സൈഡു നല്‍കിയില്ലെന്നതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച രാത്രി ആഴാകുളം ജംക്ഷനിലാണ് സംഭവം. കുത്തേറ്റ കോവളം തൊഴിച്ചല്‍ പുളിനിന്നവിള തോട്ടരികത്ത് വീട്ടില്‍ സുഗുണന്-രാഗിണി ദമ്പതിമാരുടെ മകന് സുരാജ്(23) ആണ് മരിച്ചത്.
സുഹൃത്തും അയല്‍ വാസിയുമായ വിനീഷ് ചന്ദ്രന്(21) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തോടനുബന്ധിച്ച് ഓട്ടോ ഡ്രൈവര്‍ കോവളം തൊഴിച്ചല്‍ നിവാസി മനു(28) കോവളം പൊലീസ് കസ്റ്റഡിയിലാണ്. കുത്തേറ്റവരും പ്രതിയുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ വാഹനത്തിനു സൈഡു നല്‍കിയില്ലെന്ന പേരില്‍ ഇവര്‍ തമ്മില്‍ കോവളം ജംക്ഷനു സമീപം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. രാത്രിയില്‍ ഇതു ചോദിക്കാനായി വിനീഷും സുരാജും എത്തിയപ്പോഴുണ്ടായ സംഘട്ടനത്തിനിടെയാണ് ഇരുവര്‍ക്കും കുത്തേറ്റതെന്നു പൊലീസ് പറഞ്ഞു. ആഴാകുളം ജംക്ഷനില്‍ പ്രതിയുടെ പിതാവ് നടത്തുന്ന തട്ടുകടയുടെ സമീപമായിരുന്നു സംഘട്ടനം. പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ പ്രതിയുടെ മാതാവിനും സാരമായി പരുക്കേറ്റു.