കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. അഭിഭാഷകനായ എം.ആര് ഹരീഷ് നല്കിയ പരാതിയിലാണ് നടപടി
കോഴിക്കോട്: അഴീക്കോട് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ.വി.ജയകുമാര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലന്‍സ് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു. അഭിഭാഷകനായ എം.ആര് ഹരീഷ് നല്കിയ പരാതിയിലാണ് ഉത്തരവ്.
അതേസമയം പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട് ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. കെ.എം ഷാജി നിഷ്ക്കര്‍ഷിച്ച അളവിലും കൂടുതല്‍ വീടുണ്ടാക്കിയത് ഏറെ വിവാദമായിരുന്നു. ആഷയുടെ പേരിലാണ് ഈ വീടുള്ളത്.അനധികൃത സ്വത്ത്: കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട് മാലൂര്‍കുന്നിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇ.ഡി ശേഖരിച്ചിരുന്നു. പ്ലസ് ടു കോഴക്കേസും ഷാജിയുടെ സ്വത്ത് സമ്ബാദനത്തെക്കുറിച്ചും കഴിഞ്ഞ പത്ത് വര്‍ഷത്തെ കെ.എം ഷാജിയുടെ പണമിടപാടുകളെക്കുറിച്ചും ആഷയില് നിന്നും ചോദിച്ചറിയും.