ലോക സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ പോളിങ് ഏജന്റായിരുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരകന്.
കല്‍പ്പറ്റ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പോളിങ് ഏജന്റായിരുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരകന്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് എടവക പഞ്ചായത്തില്‍ കല്ലോടി നോര്‍ത്ത് ബൂത്തില്‍ രാഹുലിന്റെ പോളിങ് ഏജന്റായിരുന്ന അമൃഥ് രാജ് ജോര്‍ജാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി രംഗത്തിറങ്ങിയത്അമൃഥ് രാജിന്റെ പിതാവ് ജോര്‍ജാണ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ജോര്‍ജിനെ വിജയിപ്പിക്കണമെന്ന ബിജെപിയുടെ പോസ്റ്റര്‍ അമൃഥ് രാജ് ഫെയ്സ് ബുക്കിലിട്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. രാഹുലിന്റെ പോളിങ് ഏജന്റായപ്പോള്‍ ആമൃഥ് രാജ് പോളിങ് ഏജന്റിന്റെ പാസ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത് അഭിമാനം കൊണ്ടിരുന്നു