ബ്ലാക്ക് സ്പോട്ടുകളില്‍ അതിവേഗതയില്‍ പായുന്ന ഡ്രൈവര്‍മാരെ കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ – പട്രോളിങ് സ്ക്വാഡ് സജ്ജമായി.
തിരുവനന്തപുരം : അപകടമേഖലയായ ബ്ലാക്ക് സ്പോട്ടുകളില്‍ അതിവേഗതയില്‍ പായുന്ന ഡ്രൈവര്‍മാരെ കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ – പട്രോളിങ് സ്ക്വാഡ് സജ്ജമായി.45 വൈദ്യുത പട്രോളിങ് വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ 20 എണ്ണം കൂടിയെത്തും. 24 മണിക്കൂര്‍ നിരീക്ഷണത്തിലൂടെ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ശബരിമല മണ്ഡല കാലത്ത് നടപ്പാക്കിയ സേഫ് സോണ്‍ പദ്ധതിയിലൂടെ തെളിഞ്ഞിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് സേഫ് കേരള പദ്ധതി ആവിഷ്കരിച്ചത്. 238 ബ്ലാക്ക് സ്പോട്ടുകളാണ് റോഡുകളിലുള്ളത്. ഇതില്‍ 159 എണ്ണം ദേശീയ പാതകളിലും ശേഷിക്കുന്നവ സംസ്ഥാന പാതകളിലുമാണ്.- അനലൈസര്‍, ലക്സി മീറ്റര്‍, ഡെസിബല്‍ മീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം സ്ക്വാഡുകള്‍ക്ക് നല്‍കിയിട്ടുണ്ട്.