ഞങ്ങടെ തടയാൻ സാധിക്കില്ല.ബംഗാളിലെ അനുഭവം ഓർക്കുന്നത് നല്ലതാണ്. ബിനീഷിന്റെ വീട്ടിലെ റെയ്ഡിനിടെ തടഞ്ഞ പോലീസിന് മുന്നറിയിപ്പു നൽകി ഇ ഡി
തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ വസതിയില്‍ നടത്തിയ റെയ്ഡിനിടെ ബാലാവകാശ കമ്മിഷനെ രംഗത്തിറക്കി ഇ ഡി ഉദ്യോഗസ്ഥരെ തടഞ്ഞ കേരള പോലീസിന്റെ നടപടി ചര്‍ച്ചയാവുന്നു. എവിടെയും റെയ്ഡ് നടത്താനുംകള്ളപ്പണവും രേഖകളും പിടിക്കാനുംഇ.ഡിക്ക് വിപുലമായഅധികാരമുണ്ടായിരിക്കെയാണ്,കേന്ദ്രനിയമപ്രകാരം ഇഡിയെ സഹായിക്കാന്ചുമതലയുള്ളപൊലീസിനെഇറക്കി ഇ.ഡി ഉദ്യോഗസ്ഥരെ തടഞ്ഞത്. 26മണിക്കൂറായി ബിനീഷിന്റെ രണ്ടരവയസുള്ള മകളെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണമുയര്‍ത്തിയായിരുന്നു പോലീസ് നടപടി.ഉടന്‍ ബാലാവകാശ കമ്മീഷന് ഓടിയെത്തി പിന്നാലെ പൊലീസിനെഇറക്കി തടഞ്ഞിട്ടു.മൊഴിയെടുത്തിട്ട് പോയാല്‍ മതിയെന്ന് ഉന്നത റാങ്കുള്ള ഇ.ഡി ഉദ്യോഗസ്ഥരോട് പൂജപ്പുര സി.ഐ ആവിശ്യപ്പെട്ടു. കാര്യത്തിന്റെഗൗരവമറിയാതെപൂജപ്പുരഎസ്.ഐയും സംഘവും ഇ.ഡിയുടെ കാര്‍ തടഞ്ഞിട്ടു. ഇ.ഡിക്ക് സുരക്ഷയൊരുക്കുന്ന സി.ആര്.പി.എഫും പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുമെന്ന ഘട്ടംവരെയായി.ഒടുവില്‍ ഉന്നതഉദ്യോഗസ്ഥര്‍ ഇടപെടുമെന്ന് ഇ.ഡി അറിയിച്ചതോടെ പൊലീസ് വഴിമാറുകയായിരുന്നു. ഇതുപോലെ ഒരു സാഹചര്യത്തിലാണ് ബംഗാളില്‍ വച്ച് ഇ ഡി യുടെ പവര്‍ പോലീസ് അറിഞ്ഞത്. കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് സി ബി ഐയുടെ നാല്‍പ്പതംഗ സംഘത്തെ കൊല്‍ക്കത്തയില്‍ മമതയുടെ പൊലീ?സ് തടഞ്ഞുവച്ച് കസ്റ്റഡിയിലെടുത്ത സമയം. പോലീസിനെ നേരിടാന്‍ കേന്ദ്രം സി ആര് പിഎഫിനെ ഇറക്കിയതോടെ ഗുരുതരപ്രതിസന്ധിയുണ്ടായി. സബി ഐകിഴക്കന് മേഖലാ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയുടെ ഓഫിസ് ഉള്‍പ്പെടുന്ന പ്രദേശമാകെ യാണ് അന്ന് കൊല്‍ക്കത്ത പൊലീസ് വളഞ്ഞത്. ഓഫീസ് കെട്ടിടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി.ആര്.പി.എഫിനെ വിന്യസിച്ചതോടെ കേന്ദ്ര,സംസ്ഥാനഏറ്റുമുട്ടല്അത്യപൂര്വമായ ഭരണഘടനാ പ്രതിസന്ധിയിലേക്കു നീങ്ങി.കള്ളപ്പണം, ബിനാമി,ഹവാലാ ഇടപാടുകള്‍ കണ്ടെത്താന്‍ ഇ.ഡിക്ക് വന്‍ അധികാരമാണുള്ളത്. ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രിവന്‍ഷന്‍ ഒഫ് മണി ലോണ്‍ഡറിംഗ് ആക്ട് എന്നിവ പ്രകാരമാണ് ഇ.ഡിയുടെ അന്വേഷണം.ഏതുസമയത്തും രാജ്യത്തെവിടെയും റെയ്ഡ് നടത്താന്‍ ഇ.ഡിക്ക് അധികാരമുണ്ട്. പി.എം.എല്‍.എ. സെക്ഷന്‍ എട്ട് പ്രകാരം സ്വത്ത് കണ്ടുകെട്ടാം. സെക്ഷന്‍ 17പ്രകാരം സ്വത്തുക്കള്‍ പിടിച്ചെടുക്കാനും സെക്ഷന്‍ 19പ്രകാരം അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്. പി.എം.എല്‍.എ.യുടെ സെക്ഷന്‍ 50 പ്രകാരംഇ.ഡിനോട്ടീസ് നല്കിയാല് മൊഴി നല്‍കാനായി ഹാജരായേ പറ്റൂ.ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യാം.സെര്‍ച്ച് വാറണ്ടുമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസിനെയും ബാലാവകാശ കമ്മിഷനെയും മുന്നില്‍നിറുത്തി നടത്തിയ നീക്കവുംപ്രതിഷേധവും ബംഗളുരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് കുരുക്കാവാനാണ് സാദ്ധ്യത. റെയ്ഡ് പൂര്‍ത്തിയാക്കാന്‍ ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും അനുവദിച്ചില്ലെന്ന് ബംഗളുരു സിറ്റി സെഷന്‍സ് കോടതിയെ അറിയിക്കുമെന്ന് ഇ.ഡിവ്യക്തമാക്കി.