ജോ ബൈഡന്റെ മുതുമുത്തച്ഛൻ ജീവിച്ചത് ഇന്ത്യയിൽ. മുംബൈയിൽ ബൈഡൻ കുടുംബ വേരുകൾ ഉണ്ടോ? ആ അഞ്ചു ബൈഡന്മാർ ആരാണ്
വാഷിംഗ്ടണ്‍ : അമേരിക്കയുടെ 46ാമത് പ്രസിഡന്റായി തിരഞ്ഞെടുത്ത ജോ ബൈഡന്റെ വിജയത്തില്‍ ഇന്ത്യന്‍ വംശജര്‍ക്കും നിര്‍ണായക പങ്കുണ്ട്. കൂടാതെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും ഒരു ഇന്ത്യന്‍ വംശജയാണ്. കമല ഹാരിസ്. അമേരിക്കയുടെ കൊവിഡ് പ്രതിരോധത്തിനുള്ള ദൗത്യ സേനയ്ക്ക് നേതൃത്വം നല്കാന് ബൈഡന് തിരഞ്ഞെടുത്തതും ഡോ. വിവേക് മൂര്‍ത്തിയെന്ന ഇന്ത്യന്‍ വംശജനെയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് ബൈഡന് മുന്‍പ് തന്നെ പറഞ്ഞിട്ടുണ്ട് . സംഭവം ഇങ്ങനെ..1972ല്‍ യു.എസിലെ ഡെലാവെയറിലെ സെനറ്ററായി തിരഞ്ഞെടുത്തപ്പോള്‍ ജോ ബൈഡന് അഭിനന്ദനമറിയിച്ചുകൊണ്ടാണ് 'മുംബയില്‍ നിന്നുള്ള ബൈഡന് കത്തയച്ചത്. ( അന്ന് മുംബയ് ബോംബെ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് ). മുംബയ് ബൈഡന് കത്തില്‍ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തിയിരുന്നു. ജോ ബൈഡനുമായി അയാള്‍ക്ക് എന്തോ ബന്ധമുണ്ടത്രെ.വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ജോ ബൈഡന് ഒരു കാര്യം മനസിലായി. നമ്മുടെ മുംബയ് നഗരത്തില്‍ അഞ്ച് ; ബൈഡന്;മാരുണ്ടെന്ന്.അന്ന് ജോ ബൈഡന്റെ പ്രായം 29 ആയിരുന്നു. ആ കത്തിനെ പിന്തുടരാനും മുംബയിലുള്ള ബൈഡന് ആരാണെന്ന് കണ്ടെത്താനും ജോ ബൈഡന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആ ആഗ്രഹം ഇന്നും ബൈഡന് സഫലമാക്കാന്‍ സാധിച്ചിട്ടില്ല. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനും കുടുംബ ജീവിത്തിനുമിടെയില് മുംബയിലുള്ള ബൈഡന് ആരാണെന്ന് കണ്ടെത്താന്‍ ഏകദേശം അഞ്ച് ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ജോ ബൈഡന് സാധിച്ചിട്ടില്ല. തന്റെ ആഗ്രഹം ഇതുവരെ നടന്നില്ലെങ്കിലും ഇന്ത്യന്‍ – അമേരിക്കന്‍ ജനതയേയും ഇന്ത്യന്‍ നേതാക്കളെയും കാണുമ്ബോള്‍ ' മുംബയ് ബൈഡനെ പറ്റി പറയാന്‍ ജോ ബൈഡന് മറക്കാറില്ല. തനിക്ക് ഇന്ത്യയുമായി എന്തോ ബന്ധമുണ്ട്. പക്ഷേ, അത് വിദൂരമാണെന്ന് മുന്‍ യു.എസ് വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡന് പറയുന്നു.2013ല്‍ യു.എസ് വൈസ് പ്രസിഡന്റ് ആയ ശേഷം ബൈഡന് ആദ്യമായി ഇന്ത്യയിലെത്തുകയുണ്ടായി. അന്ന് മുംബയിലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സന്ദര്‍ശിക്കുന്നതിനിടെ ബൈഡന് ; മുംബയ് ബൈഡനെ' പറ്റിയുള്ള തന്റെ കഥ പറഞ്ഞിരുന്നു. ഇന്ത്യയിലെത്താനും, പ്രത്യേകിച്ച് മുംബയിലേക്ക് വരാന്‍ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ച ബൈഡന് തനിക്ക് ലഭിച്ച കത്തിനെ പിന്തുടരാന് കഴിയാതെ പോയതില്‍ ദുഃഖമുണ്ടെന്നും അറിയിച്ചരുന്നു. ഒരു പക്ഷേ, 1700 കളില്‍ ഈസ്റ്റ് ഇന്ത്യ കമ്ബനിയുടെ കാലത്ത് തന്റെ മുതുമുത്തച്ഛന്മാര് ഇന്ത്യയില്‍ വന്നിരിക്കാമെന്നും അതുവഴി ഏതെങ്കിലും തരത്തിലുള്ള ഇന്ത്യന്‍ വേരുകള്‍ തനിക്കുണ്ടാകാമെന്നും ബൈഡന് സൂചിപ്പിക്കുകയുണ്ടായി.പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2015ല്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ യു.എസ് ഇന്ത്യാ ബിസിനസ് കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന് മറ്റൊരു കാര്യം വെളിപ്പെടുത്തി. തന്റെയും മുംബയിലെ ബൈഡന്റെയും മുതുമുത്തച്ഛന്മാരില്‍ ഒരാള്‍ ഒന്നാണെന്നും അദ്ദേഹം ഒരു ബ്രിട്ടീഷ് ക്യാപ്ടന് ആയിരുന്നെന്നും 1848ല്‍ ഈസ്റ്റ് ഇന്ത്യാ ടീ കമ്ബനിയിലെ ജോലിയുടെ ഭാഗമായി ഇന്ത്യയിലെത്തിയതായും ബൈഡന് പറഞ്ഞു. ഒരു ഇന്ത്യന്‍ സ്ത്രീയെ വിവാഹം ചെയ്ത അദ്ദേഹം ഇന്ത്യയില്‍ തന്നെ പിന്നീട് ജീവിച്ചതായി താന്‍ വിശ്വസിക്കുന്നതായും ബൈഡന് വെളിപ്പെടുത്തിയിരുന്നു. ; മുംബയ് ബൈഡന്റെ ; കത്തില്‍ നിന്നാണ് ജോ ബൈഡന് ഈ വിവരങ്ങള്‍ ലഭിച്ചത്.2013ലെ മുംബയ് സന്ദര്‍ശനത്തിന് ശേഷം, മുംബയ് നഗരത്തില്‍ ബൈഡന് ; എന്ന് പേരുള്ള അഞ്ച് പേര് ഉണ്ടെന്ന വിവരം ഒരു മാദ്ധ്യമ പ്രവര്ത്തകന് തനിക്ക് കൈമാറിയതായും ജോ ബൈഡന് വെളിപ്പെടുത്തുകയുണ്ടായി. എന്നാലും തനിക്ക് മുംബയിലെ തന്റെ ബന്ധു ആയേക്കാവുന്ന ബൈഡനെ പിന്തുടരാന് തനിക്ക് സാധിച്ചിട്ടില്ലെന്നും ജോ ബൈഡന് വ്യക്തമാക്കിയിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്തുമ്ബോള്‍ ജോ ബൈഡന്മുംബയിലെ ബൈഡന്;മാരെക്കുറിച്ച് വീണ്ടും അന്വേഷിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.