മുംബൈ: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായി ജയിലിലേക്ക് കൊണ്ടുപോകവെ തന്റെ ജീവന് അപകടത്തിലാണെന്നും രക്ഷിക്കണമെന്നും കരഞ്ഞപേക്ഷിച്ച് റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി.തന്‍െറ ജീവന് അപകടത്തിലാണ്. അഭിഭാഷകരോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ല. എനിക്ക് ജാമ്യം ലഭിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് അപേക്ഷിക്കുന്നെന്നും തലോജ ജയിലിലേക്ക് കൊണ്ടുപോകവേ പൊലീസ് വാനില്‍ നിന്നും അര്‍ണബ് പറഞ്ഞു.ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായികും മാതാവ് കുമുദ് നായികും 2018ല്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അര്‍ണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. റായിഗഡ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് അര്‍ണബ് ഗോസ്വാമിയെ പാര്‍പ്പിച്ചിരുന്നത്.
എന്നാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അര്‍നബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റുകയായിരുന്നു.വെള്ളിയാഴ്ച വൈകുന്നരത്ത് അര്‍ണബ് സമൂഹികമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള വിവരം റായ്ഗഡ് ക്രൈംബ്രാഞ്ച് പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടു. മറ്റാരുടേയോ മൊബൈല്‍ ഫോണിലായിരുന്നു അര്‍ണബിന്റെ സമൂഹികമാധ്യമങ്ങളിലെ ഇടപെടല്‍.
ബുധനാഴ്ച വറളിയിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ പൊലീസ് അര്‍ണാബിന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. അര്‍ണബിന് ഫോണ്‍ ലഭിച്ചത് എങ്ങനെയാണെന്നത് കണ്ടെത്താനുള്ള അന്വേഷണത്തിലാണന്നും പോലിസ് പറഞ്ഞു.