മലപ്പുറം: മലപ്പുറത്ത് അമ്മയേയും മൂന്ന് ആൺകുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ തൂങ്ങി മരിച്ച നിലയിലും മക്കളെ വിഷം ഉളളിൽ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മലപ്പുറം പോത്തുകല്ലിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. രഹ്ന, മക്കളായ ആദിത്യൻ (12 ) അർജുൻ (10) ഏഴു വയസുകാരനായ അനന്തു എന്നിവരാണ് മരിച്ചത്.ഇവർ വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോത്തുകൽ പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.