ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാഡയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണ കുട്ടി മരിച്ചു. ഹര്‍കിഷന്‍- കപൂരി ദമ്ബതികളുടെ മകനായ പ്രഹ്ളാദ് ബുധനാഴ്ചയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീഴുന്നത്.കുഴല്‍ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങാണ് നടന്നിരുന്നത് . 60 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. ആരോഗ്യനില വളരെ മോശമായതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഏകദേശം 96 മണിക്കൂറാണ് കുട്ടി കുഴല്‍ കിണറില്‍ കഴിഞ്ഞത്.