പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റാൽ ട്രംപിൻറെ പ്രതികരണമെന്തായിരിക്കും? ഏറെ ആകാംക്ഷയിലാണ് ലോകമെമ്ബാടുമുള്ള ജനങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ഇതിനെചൊല്ലി നിരവധി ട്രോളുകളും നിറഞ്ഞു. വാശിപിടിച്ച് കരയുകയും സാധനങ്ങള്‍ എറിഞ്ഞുടക്കുകയും ചെയ്യുന്ന ട്രംപാണ് ട്രോളന്മാരുടെ ഭാവനയില്‍ നിറയെ.
അമേരിക്കന്‍ ചലചിത്ര നടനും ടെലിവിഷന്‍ അവതാരകനുമായ ജിമ്മി കിമ്മല്‍ പങ്കുവെച്ച ഒരു വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഫോക്സ് ന്യൂസ് കറസ്പോന്‍ഡന്റ് ശാന്തനായി യു.എസ് തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ വായിക്കുന്നതിനിടെ വൈറ്റ് ഹൗസില്‍നിന്ന് സാധനങ്ങള്‍ ജനല്‍ വഴി പുറത്തേക്ക് വലിച്ചെറിയുന്നതാണ് വിഡിയോയില്‍. മാത്രമല്ല കുട്ടികളെ പോലെ വാശിപിടിച്ച് കരയുകയും സാധനങ്ങള്‍ വലിച്ചെറിയുന്നതുപോലെയാകും ട്രംപിെന്റയും പ്രതികരണമെന്ന് വിഡിയോ ഷെയര്‍ ചെയ്ത് നിരവധിപേര്‍ കുറിച്ചു.