കോഴിക്കോട്: എം സി കമറുദ്ദീന്‍്റെ അറസ്റ്റ് ബിനീഷ് കോടിയേരി കേസിനെ പ്രതിരോധിക്കാന്‍ വേണ്ടിയെന്ന് പി കെ ഫിറോസ്. മുസ്ലീം ലീഗ് നിക്ഷേപകരുടെ കൂടെയാണെന്നും ഫിറോസ് പറഞ്ഞു. ബിനീഷ് കോടിയേരി ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോള്‍ സിപിഐഎം പ്രതിരോധത്തിലേക്ക് പോകുന്ന കാഴ്ച എല്ലാവരും കണ്ടതാണ്. ഇതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ആലോചനയിലാണ് എംസി കമറുദ്ദീന്റെ അറസ്റ്റ്. അറസ്റ്റിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ താത്പര്യമുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു.
സമാനമായ കേസ് പി വി അന്‍വര്‍ എംഎല്‍എയുടെ പേരിലുണ്ട്. എന്നാല്‍ ആ ഇരുവരെ കേസില്‍ തുടര്‍ നടപടി ഉണ്ടായിട്ടില്ല. സലിം നടുത്തൊടിയുടെ പരാതിയില്‍ അന്‍വറിനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല. കമറുദ്ദീനും അന്‍വറിനും രണ്ട് നീതിയാണിവിടെയെന്ന് പി കെ ഫിറോസ് കുറ്റപ്പെടുത്തി. അറസ്റ്റിനോട് എതിര്‍പ്പില്ല. ധൃതിപ്പെട്ട് വേണ്ടായിരുന്നെന്നാണ് നിലപാട്. ഇരട്ടത്താപ്പിനെയാണ് എതിര്‍ക്കുന്നതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
പണം ആറ് മാസത്തിനുള്ളില്‍ കൊടുക്കുമെന്ന് എം സി കമറുദ്ദീന് ലീഗ് നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം സി കമറുദ്ദീന് എംഎല്‍എയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ നീക്കമാണിത്. അറസ്റ്റിലൂടെ തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്ന് എംഎല്‍എ പറഞ്ഞു.