കാസർകോട് :രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു നിയമസഭാ സമാജികൻ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായി ജയിലിലേക്ക് നടന്നുനീങ്ങുമ്പോൾ കേരളം ലജ്ജയോടെ നോക്കളികാണുന്നത് മലീമസമാകുന്ന രാഷ്ട്രീയ രംഗം. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് ഇ ഡി യുടെ അന്വേഷണ വലയത്തിൽ ശ്വാസം മുട്ടി അവശനാക്കുമ്പോഴാണ് ഇങ് കേരളത്തിന്റെ വടക്കെ അറ്റത്തെ തുളുനാട്ടിലെ എം എൽ എ ജയിലിലാകുന്നത്. കഴിഞ്ഞ മൂന്നു മാസക്കാലമായി കമറുവിന്റെ അറസ്റ്റിനുള്ള കാലൊച്ചകൾ കേരളം കാതോർത്തു വരികയായിരുന്നു. ഒടുവിൽ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നരയോടെ ഈ തൃക്കരിപ്പൂരുകാരൻ
പോലീസിൽ പതറിനിന്ന് അറസ്റ്റിനു കീഴ്പ്പെടുകയായിരുന്നു.അത്യന്തം നാടകീയമായ സംഭവ പറമ്പരകളാണ് എം എൽ എ യുടെ ഫാഷൻ ഗോൾഡ് സ്വർണ്ണ തട്ടിപ്പിൽ ഉട നീളം അരങ്ങേറിയിരുന്നത്. ജില്ലയിലുടനീളം ബ്രാഞ്ചുകളുള്ള
ജുവല്ലറി ഒന്നൊന്നായി പൂട്ടുമ്പോൾ പുറത്തു വന്നത് അപ്പസർപ്പക കഥകളെ വെല്ലുന്ന വിവരങ്ങൾ ആയിരുന്നു. ഒരു ആത്മീയ നേതാവായ
തങ്ങളും എം എൽ എയും വിചാരിച്ചാൽ ഒരു സമുദായ പാർട്ടിയെയും അണികളെയും എങ്ങനെ വേണമെങ്കിലും കബളിപ്പിക്കാം എന്നും ഈ സംഭവം തെളിയിച്ചു. സമുദായവും പാർട്ടിയും ചേർന്നപ്പോഴാണ് ഈ കള്ള കച്ചവടം പന പോലെ വളർന്നത്. ഇതിന്റെ പങ്കുപറ്റി കൊഴുത്തവരും നിരവധി. ഒടുവിൽ ആദ്യം കേസിൽ എം എൽ എയുടെ കൈകളിൽ വിലങ്ങുവീണു. ഇനി ഈ കണ്ണിയിൽ ചേർക്കപ്പെടാൻ അനവധി പേർ. വരും ദിവസങ്ങളിൽ അതും കേരളം കാണും. അതേ സമയം എം എൽ എ ഉൾപ്പെട്ട ഈ ഗൂഡസംഘത്തെ നിയമത്തിന്റെ മുന്നിലെത്തിച്ചതും ഇതിന് നിയമ വഴി തുറന്നതും ഇതിന് വേണ്ടി ജീവൻ പണയം വെച്ച് പോരാടിയതും ഒരേ ഒരാൾ മാത്രം. അത് മാറ്റാരുമല്ല. കാഞ്ഞങ്ങട്ടെ ജനകീയ അഭിഭാഷകനായ ഷുക്കൂർ വക്കീൽ മാത്രമാണ്.