കാസർകോട്: ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംഎല്‍എ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി. തദ്ദേശ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിറ്റേന്ന് നടന്ന അറസ്റ്റ് രാഷ്ട്രീയ പക പോക്കലെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ബിസിനസ്സാണ്, അത് തകർന്നു അല്ലാതെ ആരെയും വഞ്ചിച്ചില്ല അത് അന്വേഷണത്തിൽ വ്യക്തമായതാണെന്നും മാഹിൻ ഹാജി വ്യക്തമാക്കി. അന്വേഷണ സംഘത്തിന് സർക്കാരിൽ നിന്നുള്ള സമ്മർദ്ദമാണെന്നും അറസ്റ്റിൽ പിന്നിൽ അറസ്റ്റിന് പിന്നാലെ അദ്ദേഹം പ്രതികരിക്കുകയായിരുന്നു.