മേൽപ്പറമ്പ: വീടുവിട്ട നവവധുവും കാമുകനും ബംഗളൂരുവിലുള്ളതായി പോലീസിന് വിവരം ലഭിച്ചു. കളനാട് അയ്യങ്കോലിലെ നിഷാദിന്റെ ഭാര്യ സൗജാന 25, കാമുകൻ റാഷിദിനൊപ്പം ബംഗളൂരുവിലുള്ളതായാണ് പോലീസിന് വിവരം ലഭിച്ചത്.
ഒന്നരമാസം മുമ്പാണ് സൗജാനയുടെ വിവാഹം നടന്നത്. ഭാര്യയും മക്കളുമുള്ള റാഷിദുമായി വിവാഹത്തിനു മുമ്പ് തന്നെ സൗജാന പ്രണയത്തിലായിരുന്നു. റാഷിദിന് ഭാര്യയും മക്കളുമുള്ളതായി പറഞ്ഞു മനസ്സിലാക്കി യാണ് സൗജാനയെ നിഷാദുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിപ്പിച്ചത്. എന്നാൽ വിവാഹശേഷവും ഇരുവരും പ്രണയബദ്ധരായി വീട് വിടുകയായിരുന്നു.
അയ്യങ്കോലിലെ സ്വന്തം വീട്ടിൽ നിന്നാണ് നവവധുവിനെ കാണാതായത്. രാത്രി 12 മണിക്ക് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ സഹോദരി കണ്ടത് അടുക്കള വാതിലിലൂടെ ഇറങ്ങിയശേഷം റോഡിൽ കാത്തുനിന്ന റാഷിദിന്റെ മോട്ടോർ ബൈക്കിൽ സ്ഥലം വിടുന്ന സൗജാനയെയാണ്. പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ മേൽപറമ്പ് പോലീസാണ് കേസ്സെടുത്ത് അന്വേഷണം നടത്തുന്നത്. ഭർതൃമതിയോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചു.