സുപ്രധാന രേഖകള്‍ കണ്ടെത്തി; തട്ടിപ്പിന് തെളിവുണ്ടെന്ന് പോലീസ്, ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്റെ അറസ്റ്റ് ഉടൻ
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ കേസില്‍ ബാങ്ക് പരിശോധനകളില്‍ നിന്നും സുപ്രധാന രേഖകള്‍ കണ്ടെത്തി. കേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിംലീഗ് നേതാവുമായ എം.സി. ഖമറുദ്ദീന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് എ.എസ്.പി വിവേക് കുമാര്‍.
എം.എല്‍.എക്കെതിരായ തെളിവുകള്‍ ലഭിച്ചതായി എ.എസ്.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാസര്‍കോട് എസ്.പി ഓഫിസില്‍ 10 മണിയോടെ എംഎല് എയെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.
ജ്വല്ലറി ജനറല്‍ മാനേജര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ കമ്ബനിയിലെ 16 ഡയറക്ടര്‍മാരെയും ജീവനക്കാരെയും നേരത്തെ ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബാങ്ക് പരിശോധനകളില്‍ നിന്നുമായി സുപ്രധാന രേഖകള്‍ കണ്ടെത്തിയെന്നും നിര്‍ണായക നടപടി ഉടന്‍ പ്രതീക്ഷിക്കാമെന്നും അന്വേഷണസംഘം സൂചന നല്കി