ഫാസ്റ്റായി നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം,ഇനി 12 പൈലിങ് കൂടി, വേഗത കൂട്ടാൻ ജില്ലാ കളക്ടരുടെ സഹായം തേടും
നീലേശ്വരം: തടസ്സങ്ങൾ നീങ്ങി പണിയാരംഭിച്ചതോടെ നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ 12 പൈലിങ്ങുകള്‍ പൂര്‍ത്തിയായി. കിഴക്കുഭാഗത്തുള്ള രണ്ട് തൂണുകളുടെ പൈലിങ്ങാണ് 15 ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയത്. ഇനി പൈല് കാപ്പ് ഇട്ട് തൂണുകളുടെ പണി ആരംഭിക്കും. ബാക്കിയായ പടിഞ്ഞാറു ഭാഗത്തെ രണ്ട് തൂണുകള്‍ക്കായുള്ള 12 പൈലിങ്ങുകള്‍ അടുത്തദിവസം തുടങ്ങും. 15 ദിവസംകൊണ്ട് അതും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് സൈറ്റ് മാനേജര്‍ പറഞ്ഞു.തൂണുകള്‍ നിര്‍മിച്ചുകഴിഞ്ഞാല്‍ പിയര്‍ കാപ്പും സ്റ്റീല്‍ ൈഗ്ളഡറുകളും സ്ഥാപിക്കുന്ന പണി തുടങ്ങും. റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്ത് തൂണുകള്‍ സ്ഥാപിക്കാനുള്ള അനുമതി റെയില്‍വേ ചെന്നൈ ഡിവിഷനില്‍നിന്നും ലഭിച്ചതോടെയാണ് പൈലിങ് തുടങ്ങിയത്. മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സെപ്റ്റംബറില്‍ അനുമതി ലഭിക്കുന്നത്.നിലവില്‍ പാലംപണിക്ക് മണ്ണ് ആവശ്യത്തിന് ലഭിക്കാത്ത പ്രശ്നമാണ് അധികൃതരെ അലട്ടുന്നത്. ഇതിന് പരിഹാരംകാണാന്‍ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബുവിനെ കാണാന്‍ ഒരുങ്ങുകയാണ് കരാറുകാര്‍. ആകെ എട്ടു തൂണുകളില്‍ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള നാലു തൂണുകള്‍ നേരത്തേതന്നെ നിര്‍മാണ ചുമതലയുള്ള എറണാകുളത്തെ ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനി പൂര്‍ത്തീകരിച്ചിരുന്നു. നിലവില്‍ എഴുപതുശതമാനത്തോളം പാലംപണി പൂര്‍ത്തീകരിച്ചു. വേഗത്തിലും എളുപ്പത്തിലും പണി പൂര്‍ത്തീകരിക്കാനിരുന്ന (ഇ.പി.സി. മാതൃകയില്‍) പണി ഇനി കരാറുകാരുടെ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പാലംപണി നടക്കുമ്പോള്‍ വാഹനങ്ങള്‍ കടന്നുപോകാനുള്ള രണ്ട് താത്കാലിക റോഡിന്റെ പണിയും നാല് കള്‍വര്‍ട്ടിന്റെ പണിയും ഇതിനോടകം പൂര്‍ത്തീകരിച്ചു