ശബരിമല:ശബരിമലയില്‍ തിരുപ്പതിമോഡല്‍ ദര്‍ശനത്തിനായി പോലീസ് പദ്ധതി തയ്യാറാക്കുന്നു. ഡിജിറ്റലൈസ്ഡ് പില്‍ഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്ന പേരില്‍ പോലീസും ദേവസ്വം ബോര്‍ഡും കെ എസ് ആര് ടി സിയും ചേര്‍ന്നാണ് പുതിയ പദ്ധതി ഒരുക്കുന്നത്. ശബരിമല ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുകയാണ് ഇതിനുപിന്നിലുള്ള ലക്ഷ്യം.
ശബരിമലയാത്ര, ദര്‍ശനം, താമസം, വഴിപാടുകള്‍, സംഭാവന എന്നിവയെല്ലാം പോലീസിന്റെ പുതിയ സൈറ്റു വഴി ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍വഴി തീര്‍ത്ഥാടനം ബുക്ക് ചെയ്യുന്ന ഒരാള്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന സമയം മുന്‍കൂട്ടി നിശ്ചയിക്കും. ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്ത് കിട്ടുന്ന രസീതുകള്‍ സ്വീകരിക്കാന്‍ നിലയ്ക്കലില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ഇവിടെ നിന്നും വഴിപാടും രസീതും താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും തീര്‍ത്ഥാടകര്‍ക്ക് നല്‍കും.
ഓരോ ഭക്തരേയും ദര്‍ശനത്തിന് ലഭിക്കുന്ന സമയത്തിന് തന്നെ സന്നിധാനത്തെത്തിക്കാനുള്ള യാത്രാ സൗകര്യവും കെഎസ്ആര്‍ടിസി ഒരുക്കും. ദര്‍ശനത്തിന് പ്രത്യേക ക്യൂവും ഉണ്ടാകും. ഓണ്‍ ലൈന്‍ ബുക്ക് ചെയ്തുവരുന്നവര്‍ക്കായിരിക്കും യാത്രക്കും ദര്‍ശനത്തിനുമെല്ലാം മുന്‍ഗണന. ഓണ്‍ലൈന്‍ ബുക്ക് ചെയ്തുവരുന്നവര്‍ക്ക് സന്നിധാനത്ത് തങ്ങുന്നതിന് സമയപരിധി നിശ്ചയിച്ചിരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം വരെ പോലീസിന്റെ വെര്‍ച്ചല്‍ ക്യൂ സംവിധാനമുണ്ടായിരുന്നുവെങ്കിലും നിരവധി പാളിച്ചകള്‍ ഇതിലുണ്ടായിരുന്നു. ഇത് പരിഹരിച്ചാണ് സ്റ്റേറ്റ് ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോയുടെ നേതൃത്വത്തില്‍ പുതിയ സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നത്. ശബരിമല ദര്‍ശനം ഭാവിയില്‍ പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഒക്ടോബര്‍ അവസാനത്തോടെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങാനാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരും, ബുക്ക് ചെയ്യാതെ നേരിട്ട് ദര്‍ശനത്തിനെത്തുന്നവരും തമ്മിലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ പോലീസ് മുന്‍കൂട്ടി കാണുന്നുണ്ട്.