നീലേശ്വരം തൈക്കടപ്പുറത്ത് മരണാനന്തരചടങ്ങില്‍ പങ്കെടുത്ത 20 ഓളം പേര്‍ക്ക് കോവിഡ്: റിട്ട കൃഷി ഓഫീസര്‍ മരിച്ചു
നീലേശ്വരം: മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ റിട്ട. കൃഷി ഓഫീസര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു.
തൈക്കടപ്പുറം കടിഞ്ഞിമൂല കൊട്ടറ കോളനിയില്‍ കൊട്ടറ കുഞ്ഞികൃഷ്ണനാണ് 75, ഇന്ന് പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരിച്ചത്.
കൊട്ടറ കോളനിയില്‍ ഈയിടെ മരിച്ച കുഞ്ഞികൃഷ്ണന്റെ അമ്മയുടെ മരണാനന്തര ചടങ്ങില്‍ സംബന്ധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കോവിഡ് പിടിപെട്ടത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുഞ്ഞികൃഷ്ണനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഭാര്യ: പരേതയായ മാപ്പിടിച്ചേരി വസന്ത. മക്കള്‍: ഷോമ. ഏ.കെ, ഷിബിന്‍. മരുമക്കള്‍: സജീഷ് കൈതക്കാട്, സ്വാതി.വി. കൊട്ടറ. സഹോദരി: ഭാനുമതി കൊട്ടറ.