ഏതൊരു അച്ഛനും കൊതിക്കുന്ന മകളുടെ സമ്മാനം… ഫാത്തിമത്ത ഫര്‍ഹ വിസ്മയിപ്പിച്ചത് ഇങ്ങനെ… കാണാതെയും കേള്‍ക്കാതെയും പോയാല്‍ നഷ്ടം നിങ്ങള്‍ക്കു മാത്രം…
ലോകത്തിലെ ഏറ്റവും ദൃഢമായ ബന്ധമെന്തന്ന് ചോദിച്ചാല്‍ അച്ഛനും മക്കളും തമ്മിലുള്ള സ്നേഹ ബന്ധം തന്നെയാണ്. ഗൗരവക്കാരായ അച്ഛന്മാരില് നിന്നും മാറി പുതുതലമുറയിലെ അച്ഛന്മാര് സ്ക്കൂളിലെ കളിക്കൂട്ടുക്കാരെകാള് വലിയ ചങ്ങാതിമാരായി മാറുന്ന സുന്ദരമായ കാഴ്ചകളും ഈ പുതുതലമുറ സമ്മാനിക്കുന്നു. അല്‍പ്പം ഗൗരവം ഉണ്ടെങ്കില്‍ പോലും അമ്മമാരെ പോലെ ചിലപ്പോള്‍ അച്ഛന്മാര് സ്നേഹം തുറന്നു കാണിച്ചെന്നു വരില്ല. പകലന്തിയോളം അധ്വാനിച്ച് കയറിവരുന്ന അച്ഛന്മാരുടെ ആദ്യചോദ്യം തന്നെ മക്കള്‍ എവിടെയാടി എന്നാണ്. ഉറങ്ങിയെന്ന ഉത്തരമായിരിക്കും മിക്ക അച്ഛന്മാര്ക്കും അമ്മമാര്‍ നല്‍കുക.
അവര്‍ നന്നായി ഉറങ്ങുന്നുണ്ടോ എന്നറിയാന്‍ കിടപ്പുമുറിയിലേക്ക് ഒന്നെത്തിക്കും. മക്കള്‍ പുതച്ചത് ശരിയായില്ലെങ്കില്‍ നന്നായി ഒന്ന് പുതപ്പിക്കും. തലയിലൂടെ ഒന്ന് തലോടി നടുവീര്പ്പുമിട്ട് എണീറ്റ് പോകുന്ന ആ അച്ഛന്റെയുള്ളില് ആ പകല്‍ മുഴുവനും നിങ്ങളായിരുന്നു. നിങ്ങള്‍ക്കു വേണ്ടിയുള്ള അധ്വാനത്തിലായിരുന്നു. മക്കളൊന്ന് പ്രയാസപ്പെട്ടാല്‍ കൂടെ കരായാന്‍ അമ്മയുണ്ടാകുമെങ്കിലും അച്ഛനുണ്ടാവുകയില്ല. അവിടെ നിങ്ങളെ കൈപിടിച്ച് ഉയര്‍ത്താനും സംരക്ഷിക്കാനുമുള്ള തിരക്കിലായിരിക്കും ഈ ഗൗരവക്കാരന്‍. എന്നിട്ടും ആരും കാണാതെയുള്ള ഒരു തേങ്ങലുണ്ട്. ആരും കേള്‍ക്കാത്ത ആ തേങ്ങലില്‍ ശരീരത്തിലെ ഒരോ അസ്ഥിയും നുറുങ്ങുന്ന വേദനയായിരിക്കും ഇതൊക്കെ നാട്ടിലുള്ള അച്ഛന്മാരുടെ കാര്യമാണ്. പ്രവാസിയാണെങ്കില്‍ ഈ പറയുന്നതിന്റെ പതില് മടങ്ങാണ് കാര്യങ്ങള്‍.
ഇതൊക്കെ ഇപ്പോള്‍ പറയാനുണ്ടായ കാര്യം. നവമാധ്യമത്തില്‍ ഒരു സുന്ദരമായ ഗാനം കേള്‍ക്കാന്‍ ഇടയായി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ബഷീറിന്റെ മകള്‍ ഫാത്തിമത്ത് ഫര്‍ഹ പാടിയ ഒരു പാട്ടാണ്. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ നിത്യാനന്ദ പോളിടെക്നിക്കിലെ 6ാം ക്ലാസുക്കാരിയായ ഫാത്തിമത്ത് ഫര്‍ഹയുടെ പതിമൂന്നാം ജന്മദിനത്തില് തന്നെ താനാക്കിയ പിതാവിന് നല്കിയ ജന്മദിന സമ്മാനമാണ് ഈ പാട്ട്. ഉപ്പയുടെ എല്ലാവേദനയും ഉള്‍ക്കൊണ്ട് മനസ്സുനിറഞ്ഞ് സുന്ദരമായി പാടി ആരെയും ആനന്ദകണ്ണീരിലാഴ്ത്തുന്ന ആ ശബ്ദം ഇതാണ്.
ഒരു മകള്‍ക്ക് നല്കാവുന്ന ഏറ്റവും നല്ല സമ്മാനമാണിത്. പിതാവായ ബഷീര്‍ തന്നെയാണ് മകള്‍ പാടിയ പാട്ട് മുഖപുസ്തകത്തിലൂടെ പങ്കുവെച്ചത്. മിനുട്ടുകള്‍ക്ക് ഉള്ളില്‍ തന്നെ 100 കണക്കിന് ആളുകളുടെ മനസ്സ് കീഴടക്കാന്‍ ഈ പാട്ടിന് സാധിച്ചു.