കാസര്‍കോട്: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരായ 12 പേരെ സ്ഥലംമാറ്റി നിയമിച്ചു. കാസര്‍കോട് എ എസ് പി ഡി ശില്പയെ കണ്ണൂരിലേക്ക് സ്ഥലം മാറ്റി. കണ്ണൂര്‍ എ എസ് പിയായാണ് ഡി ശില്പയ്ക്ക് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദനെ കാസര്‍കോട് ഡി വൈ എസ് പിയായും പകരം നിയമിചു.
മട്ടാഞ്ചേരി എ സി പി പി എസ് സുരേഷിനെ പത്തനംതിട്ട ഡി വൈ എസ് പിയായി നിയമിച്ചു. പത്തംനംതിട്ട ഡി വൈ എസ് പി കെ സജീവിനെ മട്ടാഞ്ചേരി എ സി പിയായും തൃശൂര്‍ എ സി പി വി കെ രാജുവിനെ തൃക്കാക്കര എ സി പിയായും കന്റോണ്‍മെന്റ് എ സി പി ഡി എസ് സുനീഷ്ബാബുവിനെ തിരുവനന്തപുരം റൂറല്‍ ഡി വൈ എസ് പിയായും തിരുവനന്തപുരം റൂറല്‍ ഡി വൈ എസ് പി ടി ശ്യാംലാലിനെ കന്റോണ്‍മെന്റ് എ സി പിയായും മാറ്റിനിയമിച്ചു.
കഴക്കൂട്ടം സൈബര്‍ സിറ്റി എ സി പി ആര് അനില്‍ കുമാറിനെ തിരുവനന്തപുരം ഇന്റേണല്‍ സെക്യൂരിറ്റി ഡി വൈ എസ് പിയായും എറണാകുളം റേഞ്ച് വി എ സി ബി പി വി ബേബിയെ കഴക്കൂട്ടം സൈബര്‍ സിറ്റി എ സി പിയായും നിയമിച്ചു.