കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് സ്വർണക്കടത്ത് പ്രതി ആശുപത്രിയിൽ
നിന്ന് രക്ഷപ്പെട്ടു
മലപ്പുറം: കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് സ്വർണക്കടത്ത് പ്രതി രക്ഷപ്പെട്ടു. ശരീരത്തിൽ ഒളിച്ച സ്വർണം കണ്ടെത്താൻ ആശുപത്രിയിൽ പരിശോധനക്ക് എത്തിച്ചപ്പോളാണ് പ്രതി രക്ഷപ്പെട്ടത്. കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ നിലമ്പൂർ നമ്പൂരിപ്പൊട്ടി സ്വദേശി മൂസ്സാൻ അയിലകരക്കെതിരെ കേസെടുത്തു. കൊണ്ടോട്ടി പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.