വ്യാജ ജോബ് പോര്‍ട്ടലിലൂടെ വഞ്ചിതരായത് 27,000 ഉദ്യോഗാര്‍ഥികള്‍; 1.09 കോടി രൂപയും
തട്ടിയെടുത്തു
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേര് ഉപയോഗിച്ച് വന്‍ ജോലി തട്ടിപ്പ്. 27,000 ഉദ്യോഗാര്‍ഥികളെയാണ് വ്യാജ ജോബ് പോര്‍ട്ടല്‍ തയാറാക്കി വഞ്ചിച്ചത്. ഇവരില്‍നിന്നായി ഒരു മാസത്തിനിടെ 1.09 കോടി രൂപയും തട്ടിയെടുത്തു. സംഭവത്തില്‍ അഞ്ച്? പേരെ പിടികൂടിയതായി ഡല്‍ഹി പൊലീസ്? സൈബര്‍ സെല്‍ അറിയിച്ചു. രജിസ്ട്രേഷന് ഫീസ് ഈടാക്കിയാണ് ഇത്രയും രൂപ തട്ടിയെടുത്തത്.
ഇരയായവരുടെ എണ്ണം വെച്ചുനോക്കുേമ്ബാള് ഏറ്റവും വലിയ ജോലി തട്ടിപ്പാണിതെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ക്കായി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ നടത്തുന്ന കേന്ദ്രം തുടങ്ങിയാണ് ഇവര്‍ തട്ടിപ്പിന് മറയൊരുക്കിയത്. ഇതുവഴി ഉദ്യോഗാര്‍ഥികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും അവര്‍ക്ക് ജോലി സംബന്ധമായ അറിയിപ്പുകള് നല്‍കുകയും ചെയ്തു.
ഒരു മാസത്തിനിടെ ഈ സംഘം 15 ലക്ഷം സന്ദേശങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്കായി അയച്ചത്?. ഇതില്‍ രണ്ട്? വ്യാജ ജോബ്? പോര്‍ട്ടലുകളുടെ ലിങ്കുമുണ്ടായിരുന്നു. അക്കൗണ്ടന്റ്, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, ഹോം നഴ്സ്, ആംബുലന്‍സ്? ഡ്രൈവര്‍ തുടങ്ങിയ ജോലികളായിരുന്നു വാഗ്ദനം. 13,000 ഒഴിവുകളുണ്ടെന്നാണ് ഇവര്‍ അറിയിച്ചിരുന്നത്.
‘ഈ വെബ്സൈറ്റുകള്‍ ആരെയും വിശ്വസിപ്പിക്കുന്ന രീതിയിലായിരുന്നു ഒരുക്കിയത്. അതിനാല്‍ തന്നെ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഇതിലെ വിവരങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് തട്ടിപ്പുകാര്‍ക്ക് കൂടുതല്‍ ഗുണകരമായി’ -ഡെപ്യൂട്ടി കമീഷണര്‍ ഓഫ് പൊലീസ് (സൈബര്‍ സെല്‍) അയ്നേഷ് റോയ് പറഞ്ഞു.
‘www.sajks.org, www.sajks.com എന്നീ വെബ്സൈറ്റുകള്‍ വഴിയായിരുന്നു തട്ടിപ്പ്. ഈ രണ്ട് സൈറ്റുകളും കേന്ദ്ര ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലാണെന്ന് കാണിച്ചിരുന്നു. കഴിഞ്ഞദിവസം മുതല്‍ ഈ വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാണ്.
കഴിഞ്ഞമാസമാണ് ഈ വെബ്സൈറ്റുകളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത് ഒരു അപേക്ഷകന് 500 രൂപ രജിസ്ട്രേഷന് ഫീസ് നല്‍കിയെങ്കിലും പിന്നീട് മറുപടി വരാതായതോടെ ഡല്‍ഹി പൊലീസിനെ സമീപിക്കുകയായിരുന്നു. 100 മുതല്‍ 500 വരെയായിരുന്നു ഇവുടെ രജിസ്ട്രേഷന് ഫീസ്. ഇതിനാല്‍ തന്നെ പണം നഷ്ടമായാലും ഉദ്യോഗാര്‍ഥികള്‍ പൊലീസിനെ സമീപിക്കില്ലെന്നാണ് തട്ടിപ്പുകാര്‍ വിചാരിച്ചതെന്ന് ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പൊലീസ് ഡിജിറ്റല്‍ രേഖകളും പണമിടപാടുകളും ശേഖരിക്കാന്‍ തുടങ്ങി.
ഹരിയാനയിലെ ഹിസാറിലാണ് ഇവരുടെ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലായി. എല്ലാ ദിവസവും എ.ടി.എം വഴി പണം പിന്‍വലിക്കുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച ഹിസാറിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ ഒരു പ്രതിയെ പിടികൂടുകയായിരുന്നു. 27കാരനായ അമന്‍ദീപ് കെട്കരിയാണ് പിടിയിലായത്.
എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ച് സംഘത്തിന് കൈമാറുകയായിരുന്നു ഇയാളുടെ ചുമതല. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു നാല് പേര് പിടിയിലായത് അറസ്റ്റിലായ സന്ദീപും ജോഗീന്ദര്‍ സിങ്ങും വെബ്സൈറ്റ് ഡിസൈനാര്മാരാണ്. സുരേന്ദ്രര്‍ സിങ്, രാംധാരി എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേര്‍. സുരേന്ദ്രര്‍ സിങ്ങിന്റെ പേരിലായിരുന്നു ബാങ്ക് അക്കൗണ്ട്. അമ്ബതുകാരനായ രാംധാരിയാണ് തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം.
ഈ തട്ടിപ്പ് കൂടാതെ ഡല്‍ഹി എയര്‍പോര്‍ട്ടിന്റെ പേരില്‍ വ്യാജ ജോലി ഒഴിവ് കാണിച്ചുള്ള ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി എയര്‍പോര്‍ട്ട് ഉദ്യോഗസ്?ഥരുടെ പരാതിയിലാണ് കേസെടുത്തത്. 2201 ഒഴിവുകളുണ്ടെന്നാണ് ഇവര്‍ ഒരുക്കിയ വ്യാജ വെബ്സൈറ്റില്‍ കാണിച്ചിട്ടുള്ളത്. 1000 രൂപയാണ്? എന്റോള്‍മെന്റ് ഫീസ്.