കെ എം ഷാജിയുടെ പ്ലസ് ടു കോഴ,
ലീഗ് നേതാവായ മുൻ പി എസ് സി അംഗം ടി ടി ഇസ്മയിലിനെ ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കെ എം ഷാജി എംഎൽഎക്കെതിരായ പ്ലസ് ടു കോഴ പരാതിയിൽ ഇ.ഡി മുൻ പിഎസ് സി അംഗവും ലീഗ് നേതാവുമായ ടി ടി ഇസ്മായിലിനെ ചോദ്യം ചെയ്യുന്നു.
കെ എം ഷാജിക്കെതിരായ അന്വേഷണത്തിലാണ് തന്നെ ഇ.ഡി വിളിപ്പിച്ചതെന്നും പത്ത് വർഷത്തെ സാമ്പത്തിക ഇടപാട് രേഖകൾ ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെട്ടതായും ഇസ്മായിൽ പറഞ്ഞു.
കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം, ടി ടി ഇസ്മയില്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് വാങ്ങിയ ഭൂമിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്ന വീട് കെ എം ഷാജി നിര്‍മ്മിച്ചത്. ഭൂമി കെ എം ഷാജി തട്ടിയെടുത്തെന്ന് ടി വി ഇബ്രാഹിമും ടി ടി ഇസ്മയിലും പരാതിപ്പെട്ടിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പി വി അബ്ദുള്‍ വഹാബ് എന്നിവര്‍ ഇടപെട്ടാണ് മുടക്ക് മുതല്‍ ഇരുവര്‍ക്കും പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചു നല്‍കിയത്.